Kerala

രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച് കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍, യോജിപ്പുള്ള മുന്നണിയില്‍ ചേരുമെന്ന് പ്രഖ്യാപനം

Published by

കോട്ടയം: കര്‍ഷക സംഘടനയായിരുന്ന കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കര്‍ഷക താല്‍പര്യ സംരക്ഷണത്തിനായി നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി രൂപീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ചിഹ്‌നത്തിന് അനുമതി തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുന്‍ എംപിയും എംഎല്‍എയുമായ ജോര്‍ജ് മാത്യു പ്രസിഡണ്ടായും മുന്‍ എംഎല്‍എ പി എം മാത്യു ജനറല്‍ സെക്രട്ടറിയുമായാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിട്ടുള്ളത്. മുന്‍ എംഎല്‍എ എം പി മാണിയും വൈസ് പ്രസിഡണ്ടായി ഭാരവാഹി പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം കേരള ഫാര്‍മസ് ഫെഡറേഷന്‍ കര്‍ഷകസംഗമം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായത്. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും കര്‍ഷക സംഗമത്തില്‍ പങ്കെടുത്തിരുന്നു. ക്രൈസ്തവ സഭാ നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
വന നിയമങ്ങള്‍, വില സ്ഥിരത, വന്യജീവി ആക്രമണം തുടങ്ങിയ കര്‍ഷക പ്രശ്‌നങ്ങളില്‍ സംഘടിതമായി ഇടപെടുമെന്നും ആശയപരമായി യോജിപ്പുള്ള മുന്നണിയുമായി യോജിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by