Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

പരിക്കേറ്റ അഭിഷേക് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ ചികിത്സയിലാണ്

Published by

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. ബി തിയേറ്ററിലെ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്.

ഇതേ തുടര്‍ന്ന് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ പാലക്കാട് സ്വദേശി അഭിഷേകിന് ഗുരുതര പരിക്കേറ്റു. തലയോട്ടിയില്‍ പരിക്കേറ്റ അഭിഷേക് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ ചികിത്സയിലാണ്. പരിക്കേറ്റ ഉടനെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.

തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛര്‍ദ്ദിലും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ വീണ്ടും എത്തിച്ചു.. തുടര്‍ന്നുള്ള പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ കണ്ടെത്തി.രണ്ട് മാസം മുമ്പ് ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by