ബെംഗളൂരു: കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ക്ഷേത്രങ്ങള്‍ക്കെതിരായ നീക്കങ്ങളിലൂടെ ന്യൂനപക്ഷപ്രീണനം തുടരുകയാണ്. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയില്‍ കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നും കൂടുതല്‍ നികുതി പിരിക്കാനുള്ള ബില്‍ കൊണ്ടുവന്നാണ് ഹിന്ദുവിരുദ്ധ നീക്കം ശക്തമാക്കിയിരിക്കുന്നത്.
ഒരു കോടി വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നും അഞ്ച് ശതമാനവും ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നും പത്ത് ശതമാനവും നികുതി പിരിക്കാനാണ് തീരുമാനം. ഈ ബില്‍ കര്‍ണ്ണാടക നിയമസഭയുടെ രണ്ട് സഭകളും പാസാക്കിയിരുന്നു. എന്നാല്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഗവര്‍ണ്ണറാണ്.
ഹിന്ദുവിരുദ്ധ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പ ഭീഷണി മുഴക്കിയിരുന്നു. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ തൊടാന്‍ ധൈര്യപ്പെടാത്ത സിദ്ധരാമയ്യ എന്തിനാണ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നു മാത്രം നികുതി പിരിക്കുന്നതെന്ന ചോദ്യവും ബിജെപി ഉയര്‍ത്തിയിരുന്നു.
എന്തായാലും കര്‍ണ്ണാടകയിലെ ഗവര്‍ണ്ണര്‍ ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: