ന്യൂദല്‍ഹി:ചെസ്സില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് പ്രാധാന്യമേറെയാണ്. ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്തുന്ന സുപ്രധാന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ്. 2025 ഒക്ടോബറില്‍ ദല്‍ഹിയാണ് ഇക്കുറി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് വേദിയാവുക.
തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിന്‍ ഇക്കുറി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാനുള്ള യോഗ്യത നേടി. ഈയിടെ യുഎഇയിലെ അല്‍ ഐനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ് നിഹാല്‍ സരിനെ കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കാന്‍ യോഗ്യനാക്കിയത്. ജോര്‍ജ്ജിയയുടെ ബാര്‍ദിയ ദനേശ്വര്‍ ആണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതെങ്കിലും അപാര പ്രകടനത്താല്‍ നിഹാല്‍ സരിന്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഈ മികച്ച പ്രകടനമാണ് നിഹാല്‍ സരിനെ കാന്‍ഡിഡേറ്റ്സില്‍ പങ്കെടുക്കാന്‍ അര്‍ഹനാക്കിയത്.
ലോകറാങ്കിങ്ങില്‍ 38ാം സ്ഥാനക്കാരനും ഇന്ത്യയിലെ എട്ടാം സ്ഥാനക്കാരനുമായ താരമാണ് നിഹാല്‍ സരിന്‍. ഇദ്ദേഹത്തിന്റെ ഇഎല്‍ഒ റേറ്റിംഗ് 2693 ആണ്. ഒരു കാലത്ത് പ്രജ്ഞാനന്ദയുടെയും അര്‍ജുന്‍ എരിഗെയ്സിയുടെയും ഗുകേഷിന്റെയും ഒപ്പം അപാരഫോമില്‍ കളിച്ച താരമായിരുന്നു നിഹാല്‍ സരിന്‍. പക്ഷെ പിന്നെന്തോ അദ്ദേഹം അല്‍പം പിറകിലായി. പക്ഷെ ഇപ്പോള്‍ വീണ്ടും ശക്തിവീണ്ടെടുത്ത് പൊരുതി മുന്നേറുകയാണ് നിഹാല്‍ സരിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക