Kerala

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

ഓണ്‍ലൈനില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം

Published by

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി. കേരളം വീണ പതിറ്റാണ്ടെന്ന പേരിലാകും സമരം. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്താനും ബിജെപി നേതൃയോഗത്തില്‍ തീരുമാനിച്ചു.സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി പ്രതിഷേധം നടത്തും.

ഓണ്‍ലൈനില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഓണ്‍ലൈനില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. പ്രോഗ്രസ് റിപ്പോര്‍ട്ടും പുറത്തിറക്കിയ സാഹചര്യത്തിലാണ് ബി ജെ പി പ്രതിഷേധം നടത്തുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by