Local News

മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ട് പേർ അറസ്റ്റിൽ

Published by

മൂവാറ്റുപുഴ : കൊലപാതക ശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ. ഇടുക്കി ജില്ല വണ്ണപ്പുറം വില്ലേജ് കാരിക്കുഴിയിൽ വീട്ടിൽ രാജമ്മ (49,) സുഹൃത്ത് ആലുവ പവർഹൗസിന് സമീപം കാട്ടിപ്പറമ്പിൽ വീട്ടിൽ നിക്സൺ ഫ്രാൻസിസ് (51) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. 22 ന് രാത്രി രാജമ്മയുടെ വാടക വീട്ടിൽ വച്ചാണ് സംഭവം. രാജമ്മയുടെ മറ്റൊരു സുഹൃത്തായ പീരുമേട് സ്വദേശി ജസ്റ്റിനാണ് കുത്തേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മൂവാറ്റുപുഴ -വാളകം അമ്പലംപടി ഭാഗത്ത് ഒരുമാസമായി വീട് വാടകയ്‌ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ മാരായ കെ.അനിൽ, പി.സി ,ജയകുമാർ , ദിലീപ് കുമാർ , എ എസ് ഐ മാരായ സി.കെ മീരാൻ, ദീപാ മോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, ബിനിൽ എൽദോസ് ,കെ റ്റി നീജാസ് , രഞ്ജിത് രാജൻ, ശ്രീജു രാജൻ ,ഒ എച്ച് റെയ്ഹാനത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: arrestpolice