Kerala

ഷഹബാസ് കൊലപാതകം: 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് സഹപാഠികളുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി

Published by

കോഴിക്കോട് : ഷഹബാസ് കൊലപാതകത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. ഗൂഢാലോചനയെ കുറിച്ച് തുടര്‍ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്.

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് സഹപാഠികളുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഹര്‍ജിക്കാരുടെയും മറ്റു കക്ഷികളുടെയും പ്രധാനവാദങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിയമപ്രശ്‌നങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി മാറ്റി.

പ്രതികളെ ജാമ്യത്തില്‍വിട്ടാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും വാദമുയര്‍ത്തി.ഇതും പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയും നേരത്തെ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by