Categories: India

ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ സഹ് ദേവ് സിംങ്ങ് ഗോഹ്ലിയെ പിടികൂടി ഭീകരവാദ വിരുദ്ധ സേന; വ്യോമസേന, ബിഎസ്എഫ് രഹസ്യം ചോര്‍ത്തി

ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ യുവാവ് സഹ് ദേവ് സിങ്ങ് ഗോഹ്ലിയെ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു.

Published by

അഹമ്മദാബാദ് : ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ യുവാവ് സഹ് ദേവ് സിങ്ങ് ഗോഹ്ലിയെ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.

വ്യോമസേനയുടെയും അതിര്‍ത്തിരക്ഷാസേനയായ ബിഎസ്എഫിന്റെ രഹസ്യം ചോര്‍ത്തിയെന്നാണ് ആരോപണം. ഒരു ആരോഗ്യ പ്രവര്‍ത്തകനായി ചമഞ്ഞാണ് സഹ് ദേവ് സിങ്ങ് ഗോഹ് ലി ചാരപ്രവര്‍ത്തനം നടത്തിയത്. തന്റെ പാകിസ്ഥാന്‍ ബോസിന് ഇന്ത്യയുടെ അതിര്‍ത്തി സംബന്ധിച്ച വിശദാംശങ്ങല്‍ സഹ് ദേവ് ഗോഹ്ലി കൈമാറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

2023ല്‍ അതിഥി ഭരദ്വാജ് എന്ന യുവതിയുമായി 28കാരനായ സഹ് ദേവ് ഗോഹ്ലി സൗഹൃദത്തിലാവുന്നു. ഇയാള്‍ അതിഥി ഭരദ്വജിന് ബിഎസ്എഫിന്റെയും വ്യോമസേനയുടെയും സൈറ്റുകളുടെ പടങ്ങള്‍ അയച്ചുകൊടുത്തു. പുതുതായി പണി പൂര്‍ത്തിയാക്കിയതും പണികള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ സൈറ്റുകള്‍ ചിത്രങ്ങള്‍ ആണ് അയച്ചുകൊടുത്തത്. സഹ് ദേവ് ഗോഹ് ലി ബിഎസ് എഫ്, വ്യോമസേന സൈറ്റുകളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് ഗുജറാത്ത് ഭീകരവാദു വിരുദ്ധസെല്ലിന്റെ ഓഫീസര്‍ കെ.സിദ്ധാര്‍ത്ഥ് പറയുന്നു.

മെയ് ഒന്നിന് സഹ്ദേവ് ഗോഹ്ലിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. അപ്പോഴാണ് അതിഥി ഭരദ്വാജ് ബിഎസ് എഫ്, വ്യോമസേന സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും നല്‍കാന്‍ ആവശ്യപ്പെട്ടിരുന്ന സന്ദേശം കണ്ടത്. അധികം വൈകാതെയാണ് ഇയാള്‍ ആധാര്‍ കാര്‍ഡ് നല്‍കി ഇയാള്‍ പുതിയൊരു സിം കാര്‍ഡ് എടുക്കുകയും അതിഥി ഭരദ്വാജിന് വേണ്ടി അതില്‍ വാട് സാപ് അക്കൗണ്ട് തുറക്കുകയും ചെയ്തത്. ഇതിലൂടെ ബിഎസ് എഫ്, വ്യോമസേന സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്തിട്ടുണ്ട്.

സഹ്ദേവ് സിങ്ങ് ഗോഹ്ലിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ഇയാള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും ഈ സേവനത്തിനായി ഇയാള്‍ക്ക് 40,000 രൂപ കിട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളെക്കുറിച്ചും മുറ്റും വളരെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പാകിസ്ഥാന് ഇയാള്‍ കൈമാറിയതായി പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 16, 148 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ പത്ത് പേരില്‍ ഒരാളാണ് സഹ്ദേവ് സിങ്ങ് ഗോഹ്ലി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക