India

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

Published by

ന്യൂദൽഹി : പാകിസ്ഥാൻ ആധിപത്യത്തിനെതിരായ ബലൂച് ജനതയുടെ ദേശീയ പ്രതിരോധത്തിന് ഇന്ത്യയുടെ ധാർമ്മികവും രാഷ്‌ട്രീയവും നയതന്ത്രപരവുമായ പിന്തുണ അഭ്യർത്ഥിച്ച് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റും ബലൂചിസ്ഥാൻ സർക്കാരിലെ മുൻ കാബിനറ്റ് മന്ത്രിയുമായ താരാ ചന്ദ് ബലൂച്.

ബലൂച് അമേരിക്കൻ കോൺഗ്രസിന്റെ പേരിൽ ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് അയച്ച രണ്ട് ഔപചാരിക കത്തുകളിലൂടെയാണ് അഭ്യർത്ഥന . ബലൂചിസ്ഥാൻ വിഷയത്തിൽ ഇന്ത്യൻ നേതൃത്വം മുൻകൂർ ശ്രദ്ധ ചെലുത്തിയതിന് ചന്ദ് തന്റെ ആശയവിനിമയത്തിൽ നന്ദി പ്രകടിപ്പിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ചെങ്കോട്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങൾ, ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ബലൂച് ജനതയിൽ പ്രതീക്ഷയ്‌ക്ക് പ്രചോദനമായ ധാർമ്മിക പിന്തുണയുടെ പ്രകടനമായി തങ്ങൾ കാണുന്നുവെന്നും കത്തിൽ പറയുന്നു.

‘ ഒരു ജിഹാദി സൈന്യം ഭരിക്കുന്ന പാകിസ്ഥാൻ , എന്റെ ആയിരക്കണക്കിന് നാട്ടുകാരുടെ തിരോധാനങ്ങൾ, പീഡനങ്ങൾ, മരണങ്ങൾ, നാടുകടത്തൽ എന്നിവയ്‌ക്ക് ഉത്തരവാദിയാണ്. നിരവധി പതിറ്റാണ്ടുകളായി തുടരുന്ന ബലൂച് ദേശീയ വിമോചന പ്രസ്ഥാനത്തെ അടിച്ചമർത്താനുള്ള ഒരു വലിയ പ്രചാരണത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ . “ കത്തിൽ പറയുന്നു.

സിന്ധു ജല ഉടമ്പടി മാറ്റിവയ്‌ക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തെയും ചന്ദ് അഭിനന്ദിച്ചു. പാകിസ്ഥാന് ശക്തമായ സന്ദേശം നൽകുന്ന ഒരു ധീരമായ നീക്കമായി ഇതിനെ വിശേഷിപ്പിച്ചു. “സിന്ധു നദീജല ഉടമ്പടി നിർത്തിവയ്‌ക്കാനും രക്തത്തിനും വെള്ളത്തിനും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാനിലെ ജിഹാദി ജനറൽമാരോട് വ്യക്തമാക്കാനുമുള്ള നിങ്ങളുടെ സമർത്ഥവും, ധീരവുമായ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു,” കത്തിൽ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക