കൊച്ചി : രണ്ട് വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ തര്‍ന്ന തുര്‍ക്കിക്ക് സഹായം നല്‍കിയ കേരള സര്‍ക്കാര്‍ തീരുമാനത്തിൽ പുനര്‍വിചിന്തനം നടത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേരളം തുര്‍ക്കിയ്‌ക്ക് നല്‍കിയ സഹായധനത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തുര്‍ക്കിയ്‌ക്ക് നല്‍കിയ 10 കോടി രൂപ എടുത്ത് വയനാട്ടില്‍ കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്താമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “രണ്ട് വര്‍ഷത്തിന് ശേഷമുള്ള തുര്‍ക്കിയുടെ പെരുമാറ്റം കണ്ടപ്പോള്‍ കേരള സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ അനുചിതമായ ഔദാര്യത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വയനാട്ടിലെ ജനങ്ങള്‍ക്ക് (കേരളത്തിലെ തന്നെ ഉദാഹരണമെടുത്താല്‍) ആ പത്ത് കോടി രൂപ കൂടുതല്‍ നന്നായി ഉപയോഗപ്പെടുത്താമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ,” ശശി തരൂര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനിടെ തുര്‍ക്കി പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക