Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

ഹരിത സുന്ദർ by ഹരിത സുന്ദർ
May 24, 2025, 03:19 pm IST
in Music, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

സംഗീതം അതിർത്തികളും ദേശങ്ങളും കടന്നുപോകുമ്പോഴും ചില ശബ്ദങ്ങൾ അവരുടെ വേരുകളെ ചേർത്തുപിടിച്ചാണ് മുന്നോട്ടുപോകുന്നത്. ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് ചെറുകാട്ട് അത്തരത്തിൽ ഒരു അപൂർവ്വ ശബ്ദമാണ് — ലോക ഹിപ്-ഹോപ്പിൽ തനതായ ഇന്ത്യൻ അടയാളം പതിപ്പിച്ച ശബ്ദം.

കേരളത്തിൽ മലപ്പുറത്ത് ജനിച്ച് അമേരിക്കയിലെ ഹ്യൂസ്റ്റണിൽ വളർന്ന ഹനുമാൻകൈൻഡ്, പാശ്ചാത്യർ ഭരിക്കുന്ന ഹിപ്-ഹോപ്പ് ശൈലി ഉൾക്കൊണ്ടെങ്കിലും, അതിന്റെ റിഥത്തിൽ അദ്ദേഹം ഇന്ത്യയുടെ ഹൃദയധ്വനികളെ ചേർത്തുവെച്ചു. ഒറ്റനോട്ടത്തിൽ വെസ്റ്റേൺ ആണെന്ന് തോന്നിക്കുമ്പോഴും, അദ്ദേഹത്തിന്റെ സംഗീതം ഇന്ത്യയെക്കുറിച്ച് ആഴത്തിൽ സംസാരിക്കുന്നു.

Run It Up” എന്ന ഗാനത്തിലൂടെ ഹനുമാൻകൈൻഡ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കലകളെ അവതരിപ്പിക്കുമ്പോൾ, നമുക്ക് അയാൾ അഭിമാനമായി മാറുകയാണ്. ഈ കാഴ്ച ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധിച്ചു. “മൻ കി ബാത്” എന്ന പരിപാടിയിൽ ഹനുമാൻകൈൻഡിന്റെ ഈ ശ്രമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സംഗീതം വഴി ഇന്ത്യയുടെ പാരമ്പര്യത്തെ ആഗോള തലത്തിൽ എത്തിക്കുന്നതിന്റെ പ്രതീകമായാണ് അദ്ദേഹം ഈ ശ്രമത്തെ കണ്ടത് .

Run It Up ഗാനം തുടങ്ങുന്നത് തന്നെ കേരളത്തിന്റെ പരമ്പരാഗത ശബ്ദമായ ചെണ്ടയുടെ താളത്തോടെയാണ്. ഈ താളമാണ് മുഴുവൻ ഗാനത്തിലും ഉള്ളത് . നിർമ്മാതാവ് കൽമി , ഈ താളങ്ങളെ ആധുനിക ഹിപ്-ഹോപ്പ് റിഥവുമായി അതിമനോഹരമായി സംയോജിപ്പിച്ചു. ഇതിലൂടെ, പരമ്പാരാഗതവും , ആധുനികതയും തമ്മിലുള്ള അതിരുകൾ മറികടന്നു.

ഈ ഗാനം കേവലം ശബ്ദാനുഭവം മാത്രമല്ല. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ഒരു സിനിമാറ്റിക് മായാജാലമാണ്. അതിൽ, ഇന്ത്യയുടെ തനതായ ആയോധന കലകൾ അതിഗംഭീരമായ രീതിയിൽ അവതരിപ്പിച്ചു . ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഹനുമാൻ കൈൻഡിന്റെ സ്വന്തം നാടായ മലപ്പുറത്താണ്.
3000 വർഷം പഴക്കമുള്ള കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് , ഉറുമി വാൾ ഉപയോഗിക്കുന്ന കാഴ്ചകൾ ശ്രദ്ധേയമാണ്.

മഹാരാഷ്‌ട്രയിലെ മർദാനി ഖേൽ, ഛത്രപതി ശിവാജി മഹാരാജാവിന്റെ കാലത്ത് പരിശീലിച്ചിരുന്ന ആയോധന കല, ദണ്ഡ് പട്ട (gauntlet sword) ഉപയോഗിക്കുന്ന കാഴ്ചകൾ കാണാൻ കഴിയും. സിഖ് സമുദായത്തിന്റെ സ്വന്തം ഗദ്ക ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ തങ് ടാ – “വാളും കുന്തവും” കൊണ്ടുള്ള യുദ്ധ കല ഈ ഗാനത്തിൽ കാണിക്കുന്നുണ്ട്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ ആയ തെയ്യവും വെള്ളാട്ടവും – ദേവന്മാരുടെയും വീരന്മാരുടെയും കഥകൾ പറയുന്ന ആവിഷ്‌കാരപരമായ നാട്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ആദരിക്കുന്ന ഗരുഡ പറവയെ ഇവിടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ഹനുമാൻ കൈൻഡിന്റെ ശബ്ദം വേറിട്ടതും ദൃഢവുമാണ്. നമ്മുടെ പാരമ്പര്യങ്ങളെ ആഗോള വേദികളിലേക്ക് നയിക്കുന്ന ഒരു യാത്രയാണ് ഇത്. ഒരു ആൽമരത്തിന്റെ താഴെ കൊറേ മലയാളികൾക്കൊപ്പം ഇരുന്ന് ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തിന് ആധുനിക മുഖം കൊടുക്കുന്ന റാപ് കാഴ്ചകൾ. ഹനുമാൻ കൈന്റിന്റെ ബീറ്റുകളിൽ ഇന്ത്യയുടെ ആത്മാവാണ് മിടിക്കുന്നത്.

Tags: MalayalisingerSpecialSooraj cherukaduThe rapperThe HanumanKindworld hiphop
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

Vicharam

രാജീവ് ഗാന്ധി വധം: ഇന്ത്യൻ വിദേശ നയത്തിലെ പാളിച്ചകളും പ്രീണന രാഷ്‌ട്രീയവും

Vicharam

അമ്പാനെ, നമുക്ക് ഒരു ചായ കുടിച്ചാലോ; മെയ് 21അന്താരാഷ്‌ട്ര ചായ ദിനം

Main Article

ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ വിജയഭേരി

India

സ്‌നേഹത്തിന്റെ ഭാഷയാണെങ്കിലും ലോകം കേള്‍ക്കണമെങ്കില്‍ ശക്തി പ്രകടമാകണം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം; ശക്തമായ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

ഭീകരരെ ഇന്ത്യൻ മണ്ണിൽ അടക്കം ചെയ്യില്ല, മയ്യിത്ത് പ്രാർത്ഥനകൾ നടത്തില്ല ‘ ; ഫത്‌വ പുറപ്പെടുവിച്ചു മുഖ്യ ഇമാം 

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies