Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലസൗഹൃദ കേരളത്തിനായി…സൗരക്ഷിക സംസ്ഥാന സമ്മേളനം നാളെ

ജി. സന്തോഷ് by ജി. സന്തോഷ്
May 24, 2025, 03:00 pm IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

കുട്ടികളുടെ സമഗ്ര ക്ഷേമത്തിനായി 2001-ല്‍ രൂപീകരിച്ചതാണ് സൗരക്ഷിക. കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ കേരളീയ സമൂഹത്തില്‍ അറിയപ്പെടുന്ന ബാലാവകാശ സംഘടനയായി സൗരക്ഷിക മാറിക്കഴിഞ്ഞു. കുട്ടികളെ ബാധിക്കുന്ന അനവധി വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മൊബൈലിന്റെ ദുരുപയോഗത്തെ കുറിച്ചുള്ള ‘വലയില്‍ വീഴാതെ വളരാം’ എന്ന ക്യാമ്പയിന്‍ വിദ്യാലയങ്ങളില്‍ കഴിഞ്ഞ 4 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നിനെതിരെ, പോഷകാഹാരത്തിന്റെ ആവശ്യകത, കുട്ടികളിലെ പരീക്ഷാപേടി തുടങ്ങിയുള്ള വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു.

ബാലസൗഹൃദ കേരളമാണ് സൗരക്ഷികയുടെ ലക്ഷ്യം. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ ലഭ്യമാക്കുക, അവരെ ചൂഷണം ചെയ്യുന്നത് തടയുക, വേണ്ട പരിഗണന കിട്ടുക തുടങ്ങി കുട്ടികളുടെ ഉന്നമനത്തിനും വളര്‍ച്ചയ്‌ക്കും കാര്യപ്രാപ്തിക്കും വേണ്ടുന്നത് ചെയ്യുകയെന്നതാണ് സൗരക്ഷികയുടെ പ്രവര്‍ത്തനം. ബാലാവകാശ ത്തോടൊപ്പം തങ്ങളുടെ കടമയും കര്‍ത്തവ്യവും കുട്ടികള്‍ അറിഞ്ഞു വളരണമെന്നാണ് സൗരക്ഷിക ആഗ്രഹിക്കുന്നത്. ശബ്ദമില്ലാത്ത ബാല്യത്തിന്റെ മണിനാദമാണ് സൗരക്ഷിക. കുട്ടിയുടെ ആരോഗ്യം, മനസ്സ്, ബുദ്ധി, ആത്മീയത, നൈസര്‍ഗ്ഗീയത, നിര്‍മലത എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. ഇന്ന് പിഞ്ചുകുഞ്ഞുങ്ങളോടു പോലും കാണിക്കുന്ന പൈശാചികത ഞെട്ടിപ്പിക്കുന്നതാണ്. മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുന്നു. ഇവിടെയാണ് സൗരക്ഷികയുടെ പ്രസക്തിയും ആവശ്യകതയും. വനവാസ മേഖലകളിലും കുട്ടികളുടെ ക്ഷേമം അന്വേഷിച്ച് സൗരക്ഷിക എത്താറുണ്ട്. ആഗോള തലത്തിലും ദേശീയതലത്തിലും കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ദിനങ്ങള്‍ സൗരക്ഷിക ആചരിക്കുന്നു. വിദ്യാലയത്തില്‍ എല്ലാ കുട്ടികള്‍ക്കും പഠിക്കുവാനുള്ള അവകാശത്തിന് വേണ്ടി മഹാത്മാ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരം പ്രസക്തമാണല്ലോ. ആദ്യത്തെ ബാലാവകാശ സമരമെന്ന നിലയ്‌ക്ക് ജൂണ്‍ 16 ബാലാവകാശദിനമായി സൗരക്ഷിക കഴിഞ്ഞവര്‍ഷം മുതല്‍ ആഘോഷിക്കുകയാണ്. ഈ വര്‍ഷം മുതല്‍ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി മാതൃകാപരമായി പ്രവര്‍ത്തിച്ച വ്യക്തിക്ക് പഞ്ചമി പുരസ്‌കാരവും സമര്‍പ്പിക്കും.

ലഹരിവിമുക്ത വീടും വിദ്യാലയവും കുട്ടികളുടെ അവകാശമെന്നത് സൗരക്ഷിക മുന്നോട്ട് വച്ച സന്ദേശമാണ്. മയക്കുമരുന്നിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്ന പ്രവര്‍ത്തനത്തിന് സൗരക്ഷികയും ഒട്ടും പിന്നിലല്ല. ജീവിതം പാഴാക്കികളയുന്ന കൗമാര പ്രായക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആശങ്ക പരത്തുന്നതാണ്. കഴുകന്‍ കണ്ണുകളുമായി കുട്ടികളെ ലക്ഷ്യമിട്ടു പറക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ നാം
ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ട സമയമാണിത്. ബാലസുരക്ഷയ്‌ക്കായി പ്രവര്‍ത്തിക്കുന്ന സൗരക്ഷിക വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും അധികാരികളിലേയ്‌ക്ക് എത്തിക്കാറുമുണ്ട്. ഇതുവഴി പല കാര്യങ്ങളും നടപ്പിലാക്കിയിട്ടുമുണ്ട്.

ഇന്നത്തെ കുട്ടികള്‍ നാളെയുടെ കരുത്താണ്, ശക്തിയാണ്. യുവാക്കള്‍ രാഷ്‌ട്രത്തിന്റെ ചാലകശക്തിയാണ്. അതിനാല്‍ ഇന്ന് കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യത്തിന് പോക്ഷകാഹാരവും വ്യായാമവും ആവശ്യമാണ്. കുട്ടികളുടെ അവകാശങ്ങളിലൊന്നാണ് പോഷകങ്ങളടങ്ങിയ ഭക്ഷണം ലഭിക്കുകയെന്നത്. വിദ്യാലയങ്ങളില്‍ ശുചിത്വമുള്ള ക്ലാസ്സ്മുറികള്‍, ശുചിമുറികള്‍, ഭക്ഷണശാലകളില്‍ കുട്ടികളുടെ ഉയരത്തിനൊത്തുള്ള വാഷ്‌ബേസിനുകള്‍, വാഹനങ്ങളില്‍ സുരക്ഷിതമായ യാത്ര തുടങ്ങിയുള്ള കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധ പതിക്കുകയെന്നത് അത്യാവശ്യമാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പൊതു കളിസ്ഥലം ഒരുക്കേണ്ടതുണ്ട്. ഓടിച്ചാടി കളിക്കാനുള്ളയിടം അനിവാര്യമാണ്. അതുപോലെതന്നെ അത്യാവശ്യമായ കാര്യമാണ് ഗ്രാമീണ വായനശാലകള്‍. മൊബൈല്‍ വായന മതിയാക്കി കുട്ടികളെ പുസ്തകങ്ങളിലേയ്‌ക്ക് ആകര്‍ഷിക്കണം. ഭാഷയും സംസ്‌കാരവും പുസ്തക വായനകളില്‍കൂടി വളര്‍ത്തുവാന്‍ സാധിക്കും. ഇന്ന് എല്ലാ ജില്ലയിലും സൗരക്ഷിക പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലകളില്‍ നിന്ന് താലൂക്കുകളിലേയ്‌ക്കും പഞ്ചായത്തുകളിലേയ്‌ക്കും പ്രവര്‍ത്തനവും പ്രവര്‍ത്തകരുമെത്തണം. ജനിക്കുന്ന ഓരോ കുഞ്ഞും ദേശീയ ബോധവും മൂല്യബോധത്തോടും കൂടി വളര്‍ന്നുവരേണ്ടതാണ്. ഒരു കുട്ടി പോലും അവഗണിക്കപ്പെട്ടുപോകരുത്. വഴിതെറ്റിപോകരുത്. ഇതാണ് സൗരക്ഷികയുടെ ലക്ഷ്യം.

(സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖന്‍)

Tags: child-friendly KeralaSaurakshika State Conference
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം; ശക്തമായ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

ഭീകരരെ ഇന്ത്യൻ മണ്ണിൽ അടക്കം ചെയ്യില്ല, മയ്യിത്ത് പ്രാർത്ഥനകൾ നടത്തില്ല ‘ ; ഫത്‌വ പുറപ്പെടുവിച്ചു മുഖ്യ ഇമാം 

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

മ്യാൻമർ തീരത്തിനടുത്ത് ബോട്ട് അപകടം : 427 റോഹിംഗ്യകൾ മരിച്ചതായി സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies