ജാർഖണ്ഡ്: പത്ത് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളിയും മാവോയിസ്റ്റ് നേതാവുമായ ജെജെഎംപി തലവൻ പപ്പു ലോഹറയെയും 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പ്രഭാത് ഗഞ്ചുവിനെയും സുരക്ഷാ സേന വധിച്ചു. പരിക്കേറ്റ സംഘത്തിലെ മറ്റൊരു ഭീകരനെ അറസ്റ്റ് ചെയ്യുകയും അയാളിൽ നിന്ന് ഒരു ഇൻസാസ് റൈഫിൾ കണ്ടെടുക്കുകയും ചെയ്തു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ ജില്ലാ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി ആരംഭിച്ച മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്‌പ്പ് മണിക്കൂറുകൾ നീണ്ടുനിന്നു, അതിനുശേഷം മൂന്ന് നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
അന്വേഷണ ഏജന്‍സികള്‍ തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള 30 മാവോവാദികളെ നേരത്തെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റു രണ്ട് മാവോവാദികളേയും വധിച്ചിരിക്കുന്നത്. പപ്പു ലോഹറ കൊലപാതകം, പിടിച്ചുപറി, സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്.
മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ വിജയമായാണ് പപ്പു ലോഹറയുടെ വധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക