തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥാവകുപ്പ്. 16 വർഷത്തിന് ശേഷം ഇത് ആദ്യമായാണ് മൺസൂൺ ഇത്ര നേരത്തെ എത്തുന്നത്. 2009 മേയ് 23 നായിരുന്നു ഇത്തരത്തിൽ കാലവർഷം നേരത്തേ തുടങ്ങിയത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദമാണ് മണ്‍സൂണ്‍ കാറ്റിന്റെ വേഗം കൂട്ടിയത്.
59 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശുന്നത്. ആറു ദിവസം കനത്ത മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരളം, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
കണ്ണൂര്‍ ജില്ലയിൽ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വളപട്ടണം മുതൽ ന്യൂ മാഹി വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 8:30 മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ജാഗ്രത നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടുത്ത മൂന്നു ദിവസത്തേക്ക് അടച്ചതായി ഡിടിപിസി അറിയിച്ചു.
അതേസമയം, ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപകനാശനഷ്ടങ്ങളാണുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് മഴക്കെടുതി കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക