Kerala

സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു

Published by

കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. 72,000 ത്തിന് വെറും 80 രൂപ വ്യത്യാസത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,920 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 71,520 രൂപയായിരുന്നു കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,990 രൂപയിലെത്തി. കഴിഞ്ഞ ദിവസം 8,940 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അതേസമയം, സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധനായ റോബര്‍ട്ട് കിയോസാക്കി പറയുന്നത്. അദ്ദേഹം പ്രവചിക്കുന്നത് അനുസരിച്ച് 2035 ഓടെ സ്വര്‍ണത്തിന്റെ വില കേരളത്തില്‍ 5 ലക്ഷം രൂപയിലെത്തും. ഒരു ഗ്രാം സ്വര്‍ണത്തിന് 69,000 രൂപയായിരിക്കും അന്നത്തെ വില.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Gold Rate