India

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനമെത്തിക്കുക എന്ന മോദിയുടെ പ്രതിജ്ഞ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇവിടെ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദാനി.

Published by

ന്യൂദല്‍ഹി: കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനമെത്തിക്കുക എന്ന മോദിയുടെ പ്രതിജ്ഞ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇവിടെ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദാനി. പ്രധാനമന്ത്രി മോദി കൂടി പങ്കെടുത്ത റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് എന്ന വികസന ഉച്ചകോടി യോഗത്തിലായിരുന്നു അദാനിയുടെ ഈ പ്രഖ്യാപനം. താങ്കളുടെ കാഴ്ചപ്പാടിനൊപ്പം ഞങ്ങള്‍ ചുവടുവെയ്‌ക്കുകയെന്നും അദാനി പറഞ്ഞു.

തീവ്രവാദവും ഇടത് വിദ്യാര്‍ത്ഥി കലാപങ്ങളും വടക്ക് കിഴക്കന്‍ മേഖലകളില്‍ സ്ഥിരമായതിന് കാരണം വികസനമില്ലായ്മയാണെന്ന് മോദി തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരും വിവിധ കോര്‍പറേറ്റ് കമ്പനികളും അവിടെ വിവിധ വികസനപദ്ധതികള്‍ ഉയര്‍ത്തുന്നതിനിടയിലാണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി അദാനി രംഗത്തെത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് മീറ്ററുകള്‍, ഹൈ‍ഡ്രോ പദ്ധതികള്‍, പമ്പ് ഡ് സ്റ്റോറേജ്, പവര്‍ ട്രാന്‍സ്മിഷന്‍, റോഡുകള്‍, ഹൈവേകള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്സ് രംഗങ്ങളിലാണ് അദാനി പണം മുടക്കുക. റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് എന്ന വികസന ഉച്ചകോടി യോഗത്തിലാണ് അടുത്ത പത്ത് വര്‍ഷത്തേക്ക് 50,000 കോടി കൂടി നിക്ഷേപിക്കുമെന്ന് അദാനി പ്രഖ്യാപിച്ചത്. മറ്റൊരു 50,000 കോടി അസമില്‍ നിക്ഷേപിക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസം മുന്‍പായിരുന്നു അസമില്‍ മാത്രമായി 50,000 കോടി നിക്ഷേപിക്കുമെന്ന് അദാനി പ്രഖ്യാപിച്ചത്.

ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജോലി നല്‍കുക, ഈ പ്രദേശങ്ങളില്‍ നിന്നുള്ള വ്യവസായസംരംഭകരെ കണ്ടെത്തുക, സമുദായത്തെക്കൂടി വികസനത്തില്‍ ഉള്‍ക്കൊള്ളിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ഇതാണ് 2047ല്‍ വികസിത് ഭാരത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദാനി പറഞ്ഞു.

താങ്കള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉണര്‍ത്തി. 2014ന് ശേഷം ഈ സംസ്ഥാനങ്ങളില്‍ 6.2 ലക്ഷം കോടിയുടെ നിക്ഷേപം  എത്തി. 16000 കിലോമീറ്ററുകളോളം റോഡുകള്‍ ഇരട്ടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളുടെ എണ്ണം 18 ആയി ഉയര്‍ന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക