തിരുവനന്തപുരം: ശ്രീകാര്യത്ത് വീട് കുത്തിത്തുറന്ന് 15 പവനും നാല് ലക്ഷം രൂപയും കവര്‍ന്നെന്ന് പരാതി. കഴിഞ്ഞ് നാല് ദിവസമായി വീട്ടുകാര്‍ ഇവിടെ ഇല്ലായിരുന്നു. ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുഴുവന്‍ വാതിലുകളും കുത്തി തുറന്നത് ശ്രദ്ധയില്‍ പെട്ടത്.പരിശോധനയിലാണ് മോഷണം നടന്നെന്ന് മനസിലായത്.
കേരള സര്‍വകലാശാലയിലെ മുന്‍ അസി.രജിസ്ട്രാര്‍ ജെ അനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ശ്രീകാര്യം പൊലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചില്ല.
വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു. സ
മീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.സമീപത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നതായാണ് നാട്ടുകാര്‍ പറയുന്നത്.മോഷ്ടാവിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ശ്രീകാര്യം പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: