ന്യൂദൽഹി ; കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ഡൽഹിയിൽ കണ്ടെത്തിയത് 831 ബംഗ്ലാദേശി പൗരന്മാരെ . ഇതിൽ 121 പേർ ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തി. ഇവർക്കെല്ലാവർക്കുമെതിരായ നിയമനടപടികൾ പൂർത്തിയാക്കി, അവരെ വിദേശ രജിസ്ട്രേഷൻ ഓഫീസിന് (FRRO) മുമ്പാകെ ഹാജരാക്കി. നാടുകടത്തൽ നടപടികൾ ഉടൻ ആരംഭിക്കും .
ബംഗ്ലാദേശികൾക്കെതിരെ പോലീസ് പ്രത്യേക കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്ന് ഔട്ടർ നോർത്ത് ജില്ലാ ഡിസിപി നിധിൻ വൽസൺ പറഞ്ഞു. നരേല വ്യാവസായിക മേഖല ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. അതേസമയം ജോധ്പൂരിൽ നിന്ന് 148 ബംഗ്ലാദേശികളെ നാടുകടത്തി.
ഈ ബംഗ്ലാദേശികളെ ആദ്യം ജോധ്പൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി, തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നാണ് ബംഗ്ലാദേശിലേക്ക് അയച്ചത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാൻ പോലീസ് ഇവർക്കെതിരെ പ്രത്യേക കാമ്പയിൻ നടത്തിവരികയാണ്. സംസ്ഥാനത്തുടനീളം 1008 ബംഗ്ലാദേശികളെ പിടികൂടി.ജയ്പൂർ ജില്ലാ റേഞ്ചിൽ 761 ബംഗ്ലാദേശികളെ പിടികൂടി. സിക്കാറിൽ ആകെ 394 അനധികൃത ബംഗ്ലാദേശികളെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: