Kerala

വിവാദ പ്രസംഗം: സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തായെ സഭാ ചുമതലകളില്‍ നിന്നു നീക്കി സുന്നഹദോസ്

Published by

പത്തനംതിട്ട: പ്രസംഗങ്ങളില്‍ സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന്‌റെ പേരില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അടൂര്‍ – കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളില്‍ നിന്നും സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സുന്നഹദോസ് തീരുമാനിച്ചു.സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്‌ക്ക് ലഭിച്ച പരാതികള്‍ പരിഗണിക്കുവാനായാണ് പ്രത്യേക സുന്നഹദോസ് ചേര്‍ന്നത്.
1934 -ലെ ഭരണഘടന എന്ന നാമത്തില്‍ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്‌ത്തി സംസാരിക്കുവാനും സഭയ്‌ക്ക് അനുകൂലമായ കോടതി വിധികള്‍ അപ്രധാനമാണെന്ന് പറയുവാനും ഇടയായത് സഭാമക്കളില്‍ വലിയ എതിര്‍പ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചുവെന്ന് സുന്നഹദോസ് വിലയിരുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക