India

ഇന്ത്യൻ പാർലമെന്ററി സംഘം സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റഷ്യയിൽ ഡ്രോൺ ആക്രമണം

Published by

മോസ്കോ : എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർലമെന്ററി സംഘം സഞ്ചരിച്ച വിമാനം റഷ്യൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ഡ്രോൺ ആക്രമണം . ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തെ മുഴുവൻ അറിയിക്കാനും പാകിസ്ഥാന്റെ യഥാർത്ഥ നിറം തുറന്നുകാട്ടാനുമായാണ് പാർലമെന്റ് അംഗങ്ങളുടെ ഒരു സംഘം റഷ്യയിൽ എത്തിയത്.

മോസ്കോ വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റ് അംഗങ്ങളുടെ സംഘം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഡ്രോൺ ആക്രമണം കാരണം, ഈ വിമാനം മണിക്കൂറുകളോളം മോസ്കോ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറന്നു.

മണിക്കൂറുകൾക്ക് ശേഷം സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനു പിന്നാലെയാണ് വിമാനം ഒടുവിൽ മോസ്കോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അറിയിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആറ് പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഡിഎംകെ എംപി കനിമൊഴി, സമാജ്‌വാദി പാർട്ടി എംപി രാജീവ് റായ്, ആർജെഡി എംപി പ്രേംചന്ദ് ഗുപ്ത, ക്യാപ്റ്റൻ ബ്രിജേഷ്, അശോക് കുമാർ മിത്തൽ, അംബാസഡർ മഞ്ജീവ് സിംഗ് പുരി എന്നിവരാണ് ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കുള്ള പ്രതിനിധി സംഘത്തിലുള്ളത്.റഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രതിനിധി സംഘം സ്ലോവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിൻ എന്നിവിടങ്ങളിലേക്ക് പോകും

അതേസമയം യുക്രെയ്നാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് സൂചന . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by