തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രിയദര്‍ശിനി ഹാളില്‍ ഇന്ന് രാവിലെ 10.30ന് നടക്കുന്ന നേതൃയോഗം ചിന്മയ ട്രസ്റ്റിന്റെ ചീഫ് സേവക് സുരേഷ് മോഹന്‍ ഉദ്ഘാടനം ചെയ്യും. സീമാജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ മാര്‍ഗനിര്‍ദേശം നല്‍കും.
24ന് രാവിലെ 8.30 ന് പ്രിയദര്‍ശിനി ഹാളില്‍ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പതാക ഉയര്‍ത്തും. രാവിലെ 10 ന് സ്വാമി മോക്ഷവ്രതാനന്ദയുടെ അനുഗ്രഹപ്രഭാഷണത്തോടെ സമ്മേളനം ആരംഭിക്കും.
കേരള ഗാന്ധി കെ. കേളപ്പന്‍ പുരസ്‌കാരം വ്യവസായി എന്‍.എം. പണിക്കര്‍ക്ക് സമ്മാനിക്കും. 11.30ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സ്ത്രീശക്തി സംഗമം തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ.എം. ശാലീന മുഖ്യപ്രഭാഷണം നടത്തും.
25ന് വൈകിട്ട് 3.30ന് ആരംഭിക്കുന്ന പദ്മനാഭ പ്രദക്ഷിണം ശോഭായാത്ര മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ശോഭയാത്രയുടെ സമാപനം സ്വാമി ആനന്ദവനം ഉദ്ഘാടനം
ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പി. മാധവ്ജി പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകനായ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ക്ക് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക