കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ വിസമ്മതിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഡോ. സിസ തോമസിന്റെ ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്കാത്തതിന്റെ കാരണങ്ങള്‍ അറിയിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സിസ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. സിസയെ 2022 നവംബറില്‍ അന്നത്തെ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സാങ്കേതിക സര്‍വകലാശാലയുടെ വിസിയായി നിയമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക