ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചെങ്കിലും ഭാവി നാളുകളില്‍ മോദിയ്‌ക്ക് തീയിലൂടെ നീന്തേണ്ടിവരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്…മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്. ഇവരെല്ലാം സജീവമായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയുമാണ്.
ഇസ്ലാമിക തീവ്രവാദമെന്ന വിഷസര്‍പ്പത്തിനെതിരെ, ചൈനയുടെ സാമ്രാജ്യമോഹങ്ങള്‍ക്കെതിരെ, മതപരിവര്‍ത്തന ലോബിയ്‌ക്കെതിരെ, കുടുംബരാഷ്‌ട്രീയത്തിനെതിരെ, ഹിന്ദുത്വമെന്ന ദര്‍ശനം നെഞ്ചേറ്റി നിലകൊള്ളുന്ന ശക്തനായ നേതാവിന് മുന്നോട്ടുള്ള ഓരോ ഇഞ്ചും അഗ്നിപരീക്ഷകളുടേതാകുമെന്നുറപ്പ്. ഇവിടെ അഹിംസയല്ല, അടിച്ചവനെ തിരിച്ചടിക്കുക എന്ന നയവും കൂടിയാകുമ്പോള്‍ അത് കൊള്ളലും കൊടുക്കലും നിറഞ്ഞ യുദ്ധം തന്നെയായി മാറും.
ചൈന അവരുടെ ആവനാഴിയിലെ പുതിയ ആയുധങ്ങള്‍ 50 ശതമാനം വരെ വിലക്കുറവിന് പാകിസ്ഥാന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ജെ35എ എന്ന യുദ്ധ ജെറ്റ് ഉടനെ തന്നെ പാകിസ്ഥാന് 50 ശതമാനം വരെ വിലക്കുറവിനാണ് ചൈന നല്‍കുന്നത്. ഇതിന് പുറമെ ചൈനയുടെ ബെയ്ഡു എന്ന ഉപഗ്രഹസംവിധാനം ഉപയോഗിക്കാന്‍ പാകിസ്ഥാനെ കൂടി അനുവദിക്കും. ഇതോടെ ഇന്ത്യയുടെ കൂടുതല്‍ തെളിവാര്‍ന്ന ചിത്രങ്ങള്‍ പാകിസ്ഥാന് ലഭ്യമാകും. ഇത് ഭാവി ആക്രമണം കൂടുതല്‍ കൃത്യതയുള്ളതും കാര്യക്ഷമവും ആകാന്‍ പാകിസ്ഥാനെ സഹായിക്കും. കഴിഞ്ഞ ദിവസം ചൈന അഫ്ഗാനിസ്ഥാന്‍ നേതാക്കളെ കണ്ട് പാകിസ്ഥാനിലൂടെ പോകുന്ന ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് കൂടി നീട്ടാന്‍ അവിടുത്തെ താലിബാന്‍ സര്‍ക്കാരില്‍ നിന്നും സമ്മതം വാങ്ങിയിരിക്കുകയാണ്. ഇവിടെയും ചൈന കനത്ത ധനസഹായം വാഗ്ദാനം ചെയ്താണ് താലിബാന്റെ സഹായം ഉറപ്പാക്കിയിരിക്കുന്നത്. ചൈന ഇന്ത്യയ്‌ക്കെതിരെ ഏതറ്റം വരെയും പോകാന്‍ തയ്യാറെടുക്കുകയാണ്.
മെയ്‌ക്ക് ഇന്‍ ഇന്ത്യയിലൂടെയും ചൈന പ്ലസ് വണ്‍ നയത്തിലൂടെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും അമേരിക്കയിലെയും തെക്കന്‍ കൊറിയയിലേയും ജപ്പാനിലേയും വന്‍കിട കോര്‍പറേറ്റുകളുടെ ഉല്‍പാദനത്തിനുള്ള ഫാക്ടറി ഇന്ത്യയാക്കിമാറ്റാന്‍ ശ്രമിക്കുക എന്നതിന് മറ്റൊരര്‍ത്ഥം ചൈനയുടെ സാമ്രാജ്യത്വവികസന മോഹങ്ങള്‍ക്ക് എതിര് നില്‍ക്കുക എന്നത് കൂടിയാണ്. ലോകത്തെ മുഴുവന്‍ വിറ്റ കാശുമായി ഇരിക്കുന്ന ചൈനയ്‌ക്ക് ലോകത്തില്‍ ആരെയും ഇന്ത്യയ്‌ക്കെതിരെ പണം കൊടുത്ത് വിലയ്‌ക്ക് വാങ്ങാന്‍ കഴിവുണ്ട്.
തുര്‍ക്കിയുടെ നേതാവായ റെസപ് തയിപ് എര്‍ദോഗാന്‍ യുദ്ധക്കൊതിയനാണ്. സ്വന്തം മതത്തിന് വേണ്ടി ഏതറ്റവും പോകുന്ന മതഭ്രാന്തനാണ്. സിറിയയില്‍ റഷ്യയുടെ പിന്തുണയുള്ള ബാഷര്‍ അല്‍ അസാദിനെ വരെ അവിടുത്തെ തീവ്രവാദി സംഘടനയുടെ നേതാവ് അഹമ്മദ് അല്‍ ഷറയുടെയും യുഎസിന്റെയും ഇസ്രയേലിന്റെയും സഹായത്തോടെ അട്ടിമറിച്ചയാളാണ് എര്‍ദോഗാന്‍. ഇന്ത്യയ്‌ക്കെതിരെ ഡ്രോണുകള്‍ മാത്രമല്ല അവ ഉപയോഗിക്കുന്ന സൈനികരെയും പാകിസ്ഥാനിലേക്ക് എര്‍ദോഗാന്‍ അയച്ചിരുന്നതായി പറയുന്നു. എന്നാല്‍ തുര്‍ക്കിയുടെ അപകടകാരികളായ ഡ്രോണുകളെ മുഴുവന്‍ ഇന്ത്യ അടിച്ചിട്ടിരുന്നു. പിന്നാലെ ഇന്ത്യ തുര്‍ക്കിയുമായുള്ള ബിസിനസുകള്‍ പലതും വേണ്ടെന്ന് വെച്ചു. ഈ മുറിവുകള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവസരം കാത്ത് കഴിയുകയാണ് എര്‍ദോഗാന്‍. കാരണം സ്വന്തം അജണ്ട നടപ്പാക്കാന്‍ ഏതറ്റവും വരെ പോകാന്‍ ഒരുക്കമുള്ള മതഭ്രാന്തനായ നേതാവാണ് ഇയാള്‍. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വരെ എര്‍ദോഗാന്റെ സുഹൃത്താണ്. ലോകത്തിലെ ഏത് ഇസ്ലാമിക തീവ്രവാദ സംഘടനകളും എര്‍ദോഗാന്‍ വിളിച്ചാല്‍ വരും.
ഇപ്പുറത്ത് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി തീവ്രവാദികളും മഹമ്മദ് യൂനസും ചൈനയ്‌ക്കും പാകിസ്ഥാനും ഒപ്പം കൈകോര്‍ത്ത് ഇന്ത്യയ്‌ക്കെതിരെ നില്‍പാണ്. ഇന്ത്യയില്‍ പല കാരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് എന്‍ജിഒകള്‍ക്ക് പണമൊഴുക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അമേരിക്കയിലെ ഡമോക്രാറ്റ് നേതാക്കളും ചില ആയുധ-എണ്ണ ബിസിനസ് കുടുംബങ്ങളും പട്ടാളനേതാക്കളും ഒക്കെ ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ് എന്ന ശക്തിയും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അജണ്ടകളുമായി രംഗത്തുണ്ട്. അവരുടെ നേതാവ് രാഹുല്‍ ഗാന്ധിയാണ്. അതിനായി രാഹുല്‍ ഗാന്ധിയെ യുഎസില്‍ വിളിച്ചുവരുത്തിയാണ് അവര്‍ ഇന്ത്യയില്‍ എന്ത് പ്രവര്‍ത്തിക്കണം, എന്ത് പ്രസംഗിക്കണം എന്നിങ്ങനെ അജണ്ടകള്‍ വരെ സെറ്റ് ചെയ്യുന്നത്.
എന്തായാലും കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്ന നേതാവാണ് മോദി. അതിന്റെ പേരില്‍ തന്നെയാണ് അദ്ദേഹം ശത്രൂക്കളെയും സൃഷ്ടിക്കുന്നത്. തീവ്രവാദത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരിലാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെതിരെ അദ്ദേഹത്തിന് കര്‍ശന നിലപാട് എടുക്കേണ്ടി വന്നത്. നയതന്ത്രം ഉപയോഗിക്കുന്നു എങ്കിലും എല്ലാവരുടേയും ദയ കാംക്ഷിച്ച് നില്‍ക്കുന്ന ചേരിചേരാ നയമല്ല മോദിയുടേത്. അതിനാലാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിന് മുള്ളുകളിലൂടെ നടക്കേണ്ടിവരുന്നത്. തീവ്രവാദികളെ പരിശീലിപ്പിച്ച് കശ്മീരിലേക്ക് അയക്കുന്ന പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നിലും രണ്ടിലും ഇന്ത്യ കനത്ത തോല്‍വിയാണ് നല്‍കിയത്. പക്ഷെ അത് അത്രയ്‌ക്ക് മുറിവുകളും ശത്രുക്കളുടെ മനസ്സില്‍ ഉണര്‍ത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ മാത്രമല്ല, ചൈനയും തുര്‍ക്കിയും ഈ പരാജയത്തിന്റെ കയ്പ് നുണഞ്ഞ് പ്രതികാരദാഹികളായി മാറിയിരിക്കുന്നു. അതെ നിലപാടുകള്‍ ശക്തമാകുമ്പോള്‍ അതിന് ചിലപ്പോള്‍ രാജ്യം ചില ത്യാഗങ്ങളും സഹിക്കേണ്ടതായും വരും. തീയിലൂടെയുള്ള ഈ നടത്തം ഇന്ത്യയെ ശക്തവും കെട്ടുറപ്പുമുള്ള നാളത്തെ രാഷ്‌ട്രമാക്കി മാറ്റുമെന്ന് ഉറപ്പ്. അതാണ് മോദിയുടെ കല്ലും മുള്ളും നിറഞ്ഞ പാത. പൊളിറ്റിക്കലി കറക്ട് എന്ന സൂത്രങ്ങള്‍ നിറഞ്ഞ നിലപാടുകളല്ല, പൊളിറ്റിക്കലി റൈറ്റ് ആയ തുറന്ന നിലപാടാണ് മോദിയുടേത്. അതിനൊപ്പം നില്‍ക്കുമ്പോള്‍ നമ്മളും ചില ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. പക്ഷെ അത് കരുത്തുറ്റ, ആത്മാഭിമാനമുള്ള ഒരു രാഷ്‌ട്ര നിര്‍മ്മിതിക്കാണെന്ന് മാത്രം കരുതേണ്ടിവരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇസ്ലാമിക തീവ്രവാദിത്തിനെതിരായ ശക്തമായ ഈ നിലപാടില്‍ ഒരു പക്ഷെ മോദിയ്‌ക്ക് തുണയാവുക യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രയേലും യുഎസും തന്നെയായിരിക്കും. ഇസ്രയേല്‍ ഇപ്പോള്‍ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. അതിനാല്‍ തല്‍ക്കാലം അവിടെ നിന്നുള്ള സഹായങ്ങള്‍ക്ക് പരിമിതിയുണ്ടാകും. എങ്കിലും മോദിയുടെ ഈ അസാധാരണ യാത്ര കരുത്തുറ്റ ഒരു ഭാരതത്തെ ഭാവിയില്‍ കരുപ്പിടിപ്പിക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: