Kerala

കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ.നജ്മുദ്ദീന്‍ അന്തരിച്ചു

കേരള ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് നജ്മുദ്ദീന്‍

Published by

കൊല്ലം :കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ.നജ്മുദ്ദീന്‍(72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

ആദ്യമായി സന്തോഷ് ട്രോഫി(1973) നേടിയ കേരള ടീമില്‍ അംഗമായിരുന്നു നജ്മുദ്ദീന്‍. അന്ന് ഫൈനലില്‍ ക്യാപ്റ്റന്‍ മണിയുടെ രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് നജ്മുദീന്‍ ആയിരുന്നു.1975ലെ സന്തോഷ് ട്രോഫിയില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയും നജ്മുദ്ദീന്‍ അണിഞ്ഞിട്ടുണ്ട്. കേരള ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് നജ്മുദ്ദീന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by