ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ക്രമക്കേടു നടത്തിയതിന് അന്വേഷണം നേരിടുന്ന മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണത്തില്‍ ഇത്രയധികം സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി പോലീസിനോട് ചോദിച്ചു. പൂജ ഖേദ്കര്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘അവര്‍ ചെയ്ത ഗുരുതരമായ കുറ്റകൃത്യം എന്താണ്? അവര്‍ മയക്കുമരുന്ന് രാജ്ഞിയോ തീവ്രവാദിയോ അല്ല. കൊലപാതകം ചെയ്തിട്ടില്ല. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, എവിടെയും ജോലി ലഭിക്കില്ല. നിങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കുക.’ ബെഞ്ച് പറഞ്ഞു.
യുപിഎസ്സി പരീക്ഷാ ആനുകൂല്യങ്ങള്‍ക്കായി വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നതാണ് പൂജാ ഖേദ്കര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിന്‌റെ പേരില്‍ ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: