India

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

Published by

ന്യൂദല്‍ഹി: ദേശീയപാതമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പൊതുമരാമത്ത് വകുപ്പുകളും മറ്റ് റോഡ് നിര്‍മ്മാണ വിഭാഗങ്ങളും ചെയ്യുന്ന പ്രവൃത്തികള്‍ കര്‍ക്കശമായി നിരീക്ഷിക്കാന്‍ റീജണല്‍ ഓഫീസുകള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദ്ദേശംനല്‍കി. കരാര്‍ വ്യവസ്ഥകളും പ്രവൃത്തി പൂര്‍ത്തിയാക്കേണ്ട സമയ ക്രമവും ടെന്‍ഡര്‍ വിളിക്കും മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തണം. കൂരിയാട് പന്‍വേല്‍ കന്യാകുമാരി ദേശീയപാത 66 ന്‌റെ അവസാന ഘട്ടത്തില്‍ റോഡ് തകര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം. സംസ്ഥാനത്ത് റോഡു നിര്‍മ്മാണ പ്രവൃത്തികളില്‍ ഉണ്ടായ പിഴവു വിലയിരുത്തി റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ മരാമത്ത് വകുപ്പ് വഴി നടപ്പാക്കുന്ന 100 കോടി രൂപയില്‍ താഴെയുള്ള പ്രവര്‍ത്തികളിലും ജാഗ്രത പുലര്‍ത്തണം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക