എറണാകുളം: മഞ്ഞുമ്മല്‍ ബോയ്സ് ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് കോടതി നിര്‍ദേശിച്ചു.
ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാഭവിഹിതം നല്‍കിയില്ലെന്ന് കാട്ടി മരട് സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഏഴ് കോടി രൂപ ഈ സിനിമയുമായി ബന്ധപ്പെട്ട് താന്‍ ചെലവാക്കിയെന്നും എന്നാല്‍ ലാഭ വിഹിതം തനിക്ക് നല്‍കാതെ കബളിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയമാണ് ഇഡി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: