Kerala

കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ കണ്ടെത്തി

പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അന്നൂസിനെ കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയത്

Published by

മലപ്പുറം: കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് ഒരുസംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയില്‍ കണ്ടെത്തി. കാണാതായി അഞ്ചാം ദിവസമാണ് ഇയാളെ കണ്ടെത്തിയത്. തട്ടി കൊണ്ടു പോയവര്‍ തന്നെ യുവാവിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.

സംഭവവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ല. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അന്നൂസിനെ കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയത്.

യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം മൈസൂര്‍ ഉള്‍പ്പെടെ പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. അന്നൂസില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

അന്നൂസ് റോഷന്റെ സഹോദരന്‍ വിദേശത്താണ്. അവിടെ നടത്തിയ സാമ്പത്തിക ഇടപാടിലെ പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by