ന്യൂദൽഹി : ഇനിയും ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ശ്രമിച്ചാൽ ശവശരീരങ്ങൾ ചുമക്കാൻ പോലും ആരുമുണ്ടാവില്ലെന്ന് പാക് ഭീകരർക്ക് മുന്നറിയിപ്പ് നൽകി അനുരാഗ് താക്കൂർ . ഹിമാചൽ പ്രദേശിലെ പോണ്ട സാഹിബിൽ പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം .
“ഭീകരർക്ക് പിന്നിൽ ഒളിച്ചിരുന്ന് ഇന്ത്യയുമായി യുദ്ധം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട് യുദ്ധം ഉണ്ടായപ്പോഴെല്ലാം, അത് 1965 ലെ യുദ്ധമായാലും, 1971 ലെ യുദ്ധമായാലും, കാർഗിൽ യുദ്ധമായാലും, ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി . ഇത്തവണ ഓപ്പറേഷൻ സിന്ദൂരും തെളിയിച്ചത് പാകിസ്ഥാൻ കണ്ണുതുറക്കാൻ തുനിഞ്ഞാൽ അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നാണ്.
“ഇപ്പോൾ നമ്മൾ തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചു, ബോംബ് സ്ഫോടനങ്ങളിലൂടെ പാകിസ്ഥാനിലെ വ്യോമതാവളങ്ങൾ നശിപ്പിച്ചു. ഇനി അടുത്ത തവണ ഏതെങ്കിലും തീവ്രവാദി ആക്രമണം നടത്താൻ ശ്രമിച്ചാൽ, ശവങ്ങൾ കൊണ്ടുപോകാനോ ശവസംസ്കാര ചടങ്ങിൽ കരയാനോ പോലും ആരുമുണ്ടാകില്ല “ അത് ഓർമ്മയിൽ ഉണ്ടാകണമെന്നും അനുരാഗ് താക്കൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക