ബിക്കാനീർ: അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. 22 മിനിറ്റിൽ ഇന്ത്യ മറുപടി നൽകി. ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. സിന്ദൂരം മായ്ച്ചാൽ എങ്ങനെയായിരിക്കും തിരിച്ചടിയെന്ന് കാണിച്ചുകൊടുത്തു – പ്രധാനമന്ത്രി പറഞ്ഞു.
18 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 86 ജില്ലകളിലായി പുനർവികസിപ്പിച്ച 103 അമൃത് ഭാരത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യവേയാണ് ഓപ്പറേഷൻ സിന്ദൂർ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചത്. ആർത്തുവിളിച്ചാണ് ജനം മോദിയുടെ പ്രസംഗം കേട്ടത്. ഇപ്പോൾ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നു… ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരും. ഈ വില പാകിസ്ഥാൻ സൈന്യം നൽകേണ്ടിവരും പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയും അതിന്റെ വില നൽകേണ്ടിവരും – പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാനെ തുറന്നു കാട്ടാന്‍ പ്രതിനിധി സംഘം ലോകം മുഴുവന്‍ പോകുന്നു. പാക്കിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുമെന്നും മോദി പറഞ്ഞു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.രാജ്യത്തെ സേന ജനങ്ങളുടെ ആശിർവാദത്തോടെ തിരിച്ചടിച്ചു.ഈ സർക്കാർ മൂന്ന് സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യം നല്കി.മൂന്ന് സേനകളും ചേർന്ന് ചക്രവ്യൂഹം തീർത്തു. ഏപ്രില്‍ 22 ന് ഭീകരർ നടത്തിയ ആക്രമണത്തിന് 22 മിനിറ്റില്‍ മറുപടി നല്‍കി.9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു.
ഓപ്പറേഷന് സിന്ദൂർ ഇത് നീതിയുടെ പുതിയ സ്വരൂപമാണ്. ഇത് കേവലം പറച്ചലില്ല, ഇത് പുതിയ ഭാരതത്തിന്റെ സ്വരൂപമാണ്. ഇത് പുതിയ ഭാരതമാണ്. ആറ്റം ബോംബ് കാണിച്ച് ഭാരതത്തെ പേടിപ്പിക്കാന്‍ പാകിസ്ഥാന്‍ നോക്കണ്ട .പാക്കിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളി ഇനി നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക