ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ വന്‍ ആക്രമണം നടത്താനുള്ള പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സ്ലീപ്പർ സെൽ ശൃംഖല ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും ദൽഹി പോലീസും തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാൾ വംശജനായ അൻസാരുൾ മിയാൻ അൻസാരി ഉൾപ്പെടെ രണ്ട് ഭീകരരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ഖത്തറിൽ റിക്രൂട്ട് ചെയ്ത ശേഷം പാകിസ്ഥാന്റെ ഐ.എസ്.ഐയിൽ നിന്ന് പരിശീലനം നേടിയ അൻസാരി, നേപ്പാൾ വഴി രഹസ്യ വിവരങ്ങൾ കടത്താൻ ലക്ഷ്യമിട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് രണ്ടാമത്തെ പ്രതി റാഞ്ചി സ്വദേശി അഖ്‌ലഖ് അസം പിടിയിലാകുന്നത്. മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ചതോടെ ഇരുവരും ഇപ്പോൾ തിഹാർ ജയിലിലാണ്.
പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഇന്ത്യ പുറത്താക്കിയ മുസഫിലീനും ഇതില്‍ പങ്കുണ്ടെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച രഹസ്യവിവരം. ദല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാരിയെന്ന നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. അന്‍സാരിക്ക് ദല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചിസ്വദേശിയാണെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക