Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

ഇന്ന് അന്താരാഷ്‌ട്ര ജൈവ വൈവിധ്യ ദിനം. പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും ഉറപ്പു വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

പ്രീതി നായര്‍ by പ്രീതി നായര്‍
May 22, 2025, 09:10 am IST
in Article

ആവാസ വ്യവസ്ഥകള്‍ ചലനാത്മകമായ അസ്തിത്വങ്ങളാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയില്‍ പല തരത്തിലുള്ള ജീവജാലങ്ങള്‍ കാണപ്പെടുന്നു എന്നതാണ് ജൈവ വൈവിധ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും പരസ്പരബന്ധിതമാണ്. ഒന്നിലെ ഏറ്റക്കുറച്ചിലുകള്‍ മറ്റൊന്നിനെ ബാധിക്കും.

ഭക്ഷ്യശൃംഖലയുടെ നാശം ഭൂമുഖത്ത് മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ ദിനാചരണത്തിന് പ്രാധാന്യമേറുന്നു. ഇന്ന് മനുഷ്യന്‍ ഏറ്റവും ശത്രുവായി കാണുന്നത് വന്യമൃഗങ്ങളെയാണ്. നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തയാണ് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നു എന്നത്. എന്തുകൊണ്ടു വന്യമൃഗങ്ങള്‍ നാട്ടിലിങ്ങുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരെപ്പോലെ തന്നെ പാര്‍പ്പിടവും ആഹാരവും അവരുടെയും പ്രാഥമിക ആവശ്യങ്ങളാണ്. മനുഷ്യര്‍ അവരുടെ ആവാസസ്ഥലം കൈയ്യേറുമ്പോള്‍ ആഹാരത്തിനായി അവര്‍ കാടിറങ്ങുന്നു. പരിഹാരം ഈ ജീവജാലങ്ങളെ അവരുടെ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ സംരക്ഷിക്കുക എന്നതാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെയും ജന്തുക്കളെയും സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

അധിവാസക്രമത്തിലെ മാറ്റം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, പരിസ്ഥിതി നാശം, ആവാസ വ്യവസ്ഥയുടെ അനുപാതത്തിലുണ്ടായ മാറ്റം, മലിനീകരണം, ആഗോള താപനം കാലാവസ്ഥാ വ്യതിയാനം ഇവയൊക്കെയാണ് ജൈവ വൈവിധ്യ ശോഷണത്തിന് ഹേതു. ജൈവലോകവും വിവിധ ആവാസ വ്യവസ്ഥകളും പരസ്പര പൂരകമാകണം. തണ്ണീര്‍ത്തടങ്ങളും തടാകങ്ങളും നദികളും വനവും മലകളും കുന്നുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൃഷിയും കൃഷിയിടങ്ങളും കന്നുകാലികള്‍, പക്ഷി, ഇതര മൃഗങ്ങള്‍ എന്നിവയും അവയുടെ നിലനില്‍പും പരസ്പര പൂരിതമാണ്. 80% മനുഷ്യര്‍ക്കും ഭക്ഷ്യ സുരക്ഷ പ്രദാനം ചെയ്യുന്നത് സസ്യങ്ങളാണ്. 20 % മനുഷ്യര്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭ്യമാകുന്നത് മത്സ്യങ്ങളില്‍ നിന്നാണ്. ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ ആരോഗ്യപരിപാലനം പരമ്പരാഗത സസ്യാധിഷ്ഠിത മരുന്നുകളെ ആശ്രയിച്ചാണ്. അപൂര്‍വ്വമായി ലഭിക്കുന്ന പച്ചമരുന്നുകളുടെ കലവറയാണ് കാവുകള്‍. സസ്യ-ജന്തുക്കളുടെ ആവാസ വ്യവസ്ഥയാണ് ഹരിത സമൃദ്ധികൊണ്ട് അനുഗ്രഹീതമായ കാവുകള്‍. ജൈവ വൈവിധ്യത്തിന്റെ നിറവായി ഉച്ചവെയിലില്‍ പോലും കുളിര്‍മ പകരുന്ന ചോല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ കാവുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കുളങ്ങളും നീര്‍ത്തടങ്ങളും കാവുകള്‍ക്ക് സമീപം കാണാറുണ്ട്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാവുകളെ സംരക്ഷിക്കാന്‍ ഇന്നു നമുക്കു സമയമില്ല.

പഴമക്കാര്‍ പറയാറുണ്ട് കാവ് തീണ്ടിയാല്‍ കുളം വറ്റും എന്ന്. ജൈവ വൈവിധ്യനാശം പല മഹാമാരികളെയും ക്ഷണിച്ചു വരുത്തും. ജന്തുജന്യ രോഗങ്ങളുടെ ആവിര്‍ഭാവത്തിന് ജൈവ വൈവിധ്യം കാരണമാണ്. നിപ പോലുള്ള രോഗങ്ങള്‍ ഉദാഹരണം.

നമുക്ക് വേണ്ടെതെല്ലാം തരുന്ന പ്രകൃതിയെയും ഭൂപ്രകൃതിയെയും ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പിനെയും വരും തലമുറയ്‌ക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്രത്തെയും നാം അറിഞ്ഞോ അറിയാതെയോ തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന് മാത്രമായി നിലനില്‍പ്പില്ല. ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. മനുഷ്യനും, പ്രകൃതിയും, ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും ഈ ആവാസ വ്യവസ്ഥയിലെ കണ്ണികളാണ്. പരിസ്ഥിതിയുമായി ഇണങ്ങിയ ജീവിതമായിരുന്നല്ലോ പൂര്‍വ്വികര്‍ നയിച്ചിരുന്നത്.

ബെറ്റര്‍ ലേയ്റ്റ് ദാന്‍ നെവര്‍ എന്ന ചൊല്ലനുസരിച്ച് ഇനിയും വൈകിയിട്ടില്ല. ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയായി ഏറ്റെടുക്കാം. പ്രകൃതിയിലേയ്‌ക്ക് ഒരു മടക്കയാത്ര സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കാം. പുതുതലമുറയെ ബോധവത്ക്കരിക്കാം. ജൈവ വൈവിധ്യ സമിതികളിലൂടെ ബോധവത്ക്കരണം സാധ്യമാക്കാം. വരും തലമുറകള്‍ക്ക് വളരെ മൂല്യമുള്ള ആഗോള ആസ്തിയാണ് ജൈവ വൈവിധ്യം. സമസ്ത ജീവജാലങ്ങളുടേയും മാതാവായ ഭൂമിയെയും അതിന്റെ സന്തതികളെയും പരിരക്ഷിക്കാന്‍ ഈ ലോക ജൈവ വൈവിധ്യ ദിനത്തില്‍ ഒരുമിച്ച് കൈകോര്‍ക്കാം: ലോകാ സമസ്താ സുഖിനോ ഭവന്തു.

Tags: natureBiological Diversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകൃതി സൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാര്‍ഗം ഭാരതത്തിന്നുണ്ട്: ഡോ. മോഹന്‍ ഭാഗവത്

Varadyam

പെയ്യേണ്ടതെങ്ങനെ….

Article

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

Thiruvananthapuram

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; പ്രകൃതിയെന്ന ലഹരിയെ ചിത്രങ്ങളിലാവാഹിച്ച ഛായാഗ്രാഹകന്‍

Samskriti

പരിസ്ഥിതിദര്‍ശനം: ലോകം പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.