India

ഡൽഹിയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ച്‌ വിട്ടു

Published by

ന്യൂഡൽഹി: ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന്‌ ഡൽഹിയിലും നോയിഡയിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടു. ഇതേ തുടർന്ന്‌ ഗതാഗതവും വൈദ്യുതിയും മുടങ്ങി. പല പ്രദേശങ്ങളിലും ഹോർഡിംഗുകളും മരങ്ങളും കടപുഴകി വീണു.

മണിക്കൂറിൽ 79 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശിയതായി റിപ്പോർട്ടുണ്ട്. ആലിപ്പഴ വീഴ്‌ചയെത്തുടർന്ന്‌ ഡൽഹിയിൽ നിന്ന്‌ പോയ ഇൻഡിഗോ വിമാനം ശ്രീനഗറിൽ അടിയന്തരമായി ഇറക്കി. പല വിമാനങ്ങളും വഴിതിരിച്ച്‌ വിട്ടു.

പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളിനായി യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ അറിയിപ്പുണ്ട്‌. കാലാവസ്ഥാ വ്യതിയാനം വിമാന പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by