India

ഒരു ദശകത്തിനിടയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് ആദ്യമായി നഷ്ടം- 2236 കോടി

ഒരു ദശകത്തിനിടയില്‍ ഇതാദ്യമായി കോടികളുടെ നഷ്ടം പ്രഖ്യാപിച്ച് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. 2025 ജനവരി മുതല്‍ മാര്‍ച്ച വരെയുള്ള നാലാം സാമ്പത്തിക പാദത്തിലാണ് ഈ നഷ്ടം പ്രഖ്യാപിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നാലാം സാമ്പത്തിക പാദത്തില്‍ 2347 കോടി രൂപയുടെ ലാഭം ഉണ്ടായിരുന്ന ബാങ്കാണിത്.

Published by

ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും അസിസ്റ്റന്‍റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന് ബാങ്കിന്റെ കോടികളുടെ അക്കൗണ്ടിംഗ് തിരിമറികള്‍ മറച്ചുവെച്ച് സ്വന്തം കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് കോടികളുടെ ലാഭമുണ്ടാക്കിയിരുന്നു. ഇത് ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ റിസര്‍വ്വ് ബാങ്ക് മാനേജിംഗ് ഡയറ്കടര്‍ക്ക് മൂന്നു വര്‍ഷം കാലാവധി നീട്ടിനല്‍കുന്നതിന് പകരം അത് ഒരു വര്‍ഷമായി വെട്ടിക്കുറയ്‌ക്കുകയായിരുന്നു. ഇതോടെ എംഡി രാജിവെച്ചു.

ഇപ്പോള്‍ അക്കൗണ്ടിംഗ് തിരിമറിക്ക് പിന്നില്‍ ആറ് പേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മനപൂര്‍വ്വം അക്കൗണ്ടിംഗില്‍ കൃത്രിമം നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. മാത്രമല്ല, ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയ  മുന്‍ എംഡി സുമന്ത് കത്പാലിയയ്‌ക്കും ഡപ്യൂട്ടി സിഇഒ അരുണ്‍ ഖുറാനയ്‌ക്കെും എതിരെ കര‍്ശന ശിക്ഷനല്‍കണമെന്നും അഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്. 1966 കോടിയുടെതാണ് അക്കൗണ്ടിംഗ് തിരിമറി നടന്നിരിക്കുന്നത്.

എന്തായാലും ബാങ്കിനെ രക്ഷിക്കുമെന്നും ബാങ്കിന് സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലെന്നും റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ബാങ്കിന് പുതുതായി മിടുക്കനായ ഒരു എംഡിയെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക