ചെന്നൈ: ഡിഎംകെ നേതാക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി ആരക്കോണം സ്വദേശിനിയായ 20 വയസ്സുകാരി കോളേജ് വിദ്യാര്‍ത്ഥിനി രംഗത്തുവന്നു. മറ്റ് പെണ്‍കുട്ടികളെ കൂട്ടിക്കൊടുക്കാനും ഡിഎംകെ യുവജന വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായ 40 വയസ്സുകാരനായ ഭര്‍ത്താവ് പ്രേരിപ്പിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
പോലീസില്‍ പരാതിപ്പെട്ടാല്‍ കുടുംബാംഗങ്ങളെ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ വെളിപ്പെടുത്തി.
കാറില്‍ വെച്ച് അയാള്‍ എന്നെ പീഡിപ്പിച്ചു, അയാള്‍ ചൂണ്ടിക്കാണിച്ച പുരുഷന്മാരോടൊപ്പം കിടക്കാന്‍ പറഞ്ഞു. എനിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. എനിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല’.
ഡിഎംകെ മേധാവിയും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലില്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നും’ പെണ്‍കുട്ടി പറഞ്ഞു. ആരോപിതനായ ദേവസീലിനെ ഡി എം കെ. നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് എഐഎഡിഎംകെ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: