Kerala

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൈത തോട്ടം കരാറുകാരായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

Published by

പത്തനംതിട്ട: കോന്നി കുളത്തുമണ്ണില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പെടുത്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം.പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കൈത തോട്ടം കരാറുകാരായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.തൊടുപുഴ സ്വദേശികളാണ് ഇവര്‍.

കൈതക്കൃഷി ചെയ്യാനായി ഭൂമി പാട്ടത്തിനെടുത്ത ഇവര്‍ സ്ഥാപിച്ചിരുന്ന കമ്പിവേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ചരിയാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെ വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ സഹായിയെ വനം വകുപ്പ് മൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റഡിയിലെടുത്തു.

എന്നാല്‍ നിയമവിരുദ്ധമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നും നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.മൊഴിയെടുക്കാന്‍ വിളിപ്പിച്ച ആളെ വനം വകുപ്പ് സ്റ്റേഷനില്‍ നിന്ന് എം എല്‍ എ ബലമായി ഇറക്കി കൊണ്ടു പോകുകയും ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by