പാലക്കാട് :ശരീരം തളര്‍ന്ന് കിടപ്പിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുടുംബ ഗ്രൂപ്പില്‍ പോസ്റ്റിട്ട ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താല ഒതളൂര്‍ കൊങ്ങശ്ശേരി വളപ്പില്‍ ഉഷ നന്ദിനി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭര്‍ത്താവ് മുരളീധരനെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ഉഷനന്ദിനി മാസങ്ങളോളമായി തളര്‍ന്ന് കിടപ്പിലായിരുന്നു.
രാവിലെയാണ് കൊല നടത്തിയതെന്നാണ് അറിയുന്നത്. ഉഷയെ താന്‍ കൊന്നെന്നും എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നുമാണ് മുരളീധരന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്.തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: