ന്യൂദൽഹി : വഖഫ് ഭേദഗതിയിൽ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ . വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഭാഗമല്ലെന്നും അത് വെറും ഒരു സംഭാവന പ്രക്രിയ മാത്രമാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വഖഫ് ബോർഡുകൾ മതേതര പ്രവർത്തനങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ. വഖഫ് ബോർഡിൽ മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്തിയത് വൈവിധ്യം സംരക്ഷിക്കാനാണ്. ക്ഷേത്ര ഭരണത്തിൽ മുസ്ലിമുകളെയും ഉൾപ്പെടുത്താറുണ്ട്.
ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. വഖഫ് ഒരു ഇസ്ലാമിക ആശയമാണെന്നും എന്നാൽ അത് ഇസ്ലാമിന്റെ കാതലായ ഭാഗമോ അനിവാര്യമായ ഭാഗമോ അല്ലെന്നും തുഷാർ മേത്ത പറഞ്ഞു. ഇത് ഇസ്ലാമിലെ ഒരു ദാനധർമ്മ സമ്പ്രദായം മാത്രമാണ്. ക്രിസ്തുമതത്തിൽ ദാനധർമ്മവും ഹിന്ദുമതത്തിൽ ദാനവും സിഖ് മതത്തിൽ സേവനവും ഉള്ളതുപോലെ, വഖഫും ഉണ്ട്.
നാലോ അഞ്ചോ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളും സർക്കാരിന്റെ കീഴിലാണ്. ഹിന്ദു കോഡ് ബിൽ വന്നപ്പോൾ എതിർപ്പ് ഉണ്ടായില്ലെന്നും, മുസ്‍ലിമുകൾ ശരിയാ നിയമം പിന്തുടരുന്നതിനാണ് തർക്കത്തിന് കാരണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.നിയമപരമായ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ആരെയും വഖഫ് ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാവിലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.വഖഫ് ആയി പ്രഖ്യാപിച്ചാലും സർക്കാരിന് അത്തരം ഭൂമി തിരിച്ചുപിടിക്കാൻ കഴിയും.
ഒരു സ്വത്ത് സർക്കാർ സ്വത്താണെങ്കിൽ അത് വഖഫ്-ബൈ-യൂസർ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ, അത് തിരിച്ചെടുക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഇത് ഒരു മൗലികാവകാശമല്ല.1923 മുതൽ വഖഫുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന പ്രശ്നങ്ങൾ പുതിയ നിയമത്തിലൂടെ പരിഹരിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: