ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് സിനിമയിലൂടെ കോളിവുഡിലേക്ക് നടി സിമ്രാന്‍ തിരിച്ചുവരന്നു. 2008ല്‍ വാരണം ആയിരം എന്ന സൂര്യ ചിത്രത്തില്‍ അഭിനയിച്ച ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിമ്രാന് ടൂറിസ്റ്റ് ഫാമിലി കിട്ടുന്നത്. അതിനിടയില്‍ ശബ്ദം എന്ന ഒരു ക്രൈം ത്രില്ലര്‍ സിനിമ ലഭിച്ചെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നടന്‍ ശശി കുമാറാണ് നായകന്‍.
സിമ്രാന്റെ നടനവൈഭവം നിറഞ്ഞാടുന്ന സിനിമയാണിത്. “സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഇത് സൂപ്പര്‍ ഹിറ്റാകുമെന്ന് തോന്നിയിരുന്നു”- സിനിമയുടെ വിജയം ആഘോഷിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിമ്രാന്‍ പറഞ്ഞു. 20 വര്‍ഷത്തിന് ശേഷം ഓര്‍മ്മിക്കാവുന്ന ഒരു കഥാപാത്രത്തെ സമ്മാനിച്ചതിന് നടന്‍ ശശികുമാറിനോട് അവര്‍ നന്ദി പറഞ്ഞു. ഈ കഥാപാത്രത്തിനായി ശ്രീലങ്കന്‍ തമിഴില്‍ സംസാരിക്കേണ്ടതിന്റെ പ്രാധാന്യവും ആ സംഭാഷണശൈലി കൃത്യമായി അനുകരിക്കേണ്ടതെങ്ങിനെ എന്നും തന്നെ പഠിപ്പിച്ചത് നടന്‍ ശശികുമാറാണെന്നും സിമ്രാന്‍ പറഞ്ഞു.
സിനിമയില്‍ ഇവരുടെ മൂത്ത മകനായി അഭിനയിച്ച മിഥുന്‍ ജയ് ശങ്കറും തിളങ്ങിയിരുന്നു. ഫഹദ് ഫാസില്‍ അഭിനയിച്ച ആവേശത്തില്‍ ബിബിന്‍ എന്ന എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ച് തിളങ്ങിയ നടനാണ് മിഥുന്‍ ജയ് ശങ്കര്‍. യോഗി ബാബുവും ഒരു പ്രധാനവേഷം ചെയ്യുന്നു. മെയ് ഒന്നിന് തിയറ്ററുകളില്‍ എത്തിയ സിനിമ പൊടുന്നനെയാണ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മികച്ച കഥ പറച്ചിലും നടീനടന്മാരുടെ ഗംഭീരപ്രകടനവുമാണ് സിനിമയെ വ്യത്യസ്തമാക്കിയത്.
ഒരു കാലത്ത് തമിഴ് സിനിമ അടക്കി ഭരിച്ച സിമ്രാന്‍ നടന്‍ വിജയിന്റെ നായികയായി തിളങ്ങിയിരുന്നതാണ്. പിന്നീട് വിവാഹശേഷം അവസരങ്ങള്‍ ഇല്ലാതായി. കുട്ടിക്കാലത്തെ ഉള്ള സുഹൃത്ത് ദീപക് ബഗ്ഗയെയാണ് വിവാഹം ചെയ്തത്. ഇതില്‍ രണ്ട് മക്കളുണ്ട്.
ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് താമസിക്കാനെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. ഇവര്‍ താമസിക്കുന്ന കോളനിയുടെ എല്ലാമെല്ലാമായി ഈ കുടുംബം മാറുന്നതാണ് കഥ. പിന്നീട് ശ്രീലങ്കയില്‍ നിന്നും തമിഴര്‍ തമിഴ്നാട്ടിലെ ചില കോളനികളില്‍ താമസിക്കുന്നതായി അറിവ് കിട്ടിയ പൊലീസ് ഇവരെ പിടികൂടാന്‍ വരുന്നു. പക്ഷെ ആ കോളനി തന്നെ അവരെ രക്ഷിക്കുന്നതാണ് കഥ. അഭിഷാൻ ജിവന്ത് ആണ് സംവിധായകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: