ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്രയ്‌ക്ക് പാകിസ്ഥാനിയെ വിവാഹം കഴിക്കാൻ ആഗ്രഹം . പാക് ചാരസംഘടനയായ ഐഎസ്ഐയിൽ ജോലി ചെയ്തിരുന്ന അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു. അയാളുമായി നടത്തിയ ചാറ്റിൽ, തനിക്ക് പാകിസ്താനിയെ വിവാഹം കഴിക്കണം എന്ന് ജ്യോതി പറഞ്ഞതും എൻ ഐ എ കണ്ടെത്തി.ആശയവിനിമയത്തിനായി കോഡ് ഭാഷകളാണ് ഇവർ ഉപയോഗിച്ചിരുന്നത് .
ബംഗ്ലാദേശ് സന്ദർശിക്കാനും ജ്യോതി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട് . ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തി. ബംഗ്ലാദേശിലെ ചിലരുമായി പ്രതിക്ക് ബന്ധമുണ്ടെന്ന കാര്യവും വ്യക്തമായിട്ടുണ്ട്. ബംഗ്ലാദേശ് വിസയ്‌ക്ക് വേണ്ടിയുള്ള അപേക്ഷഫോമുകൾ പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ജ്യോതിയും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ജ്യോതിയുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ടുകളിൽ ഒന്നിൽ ദുബായിലേക്കും ഇടപാട് നടന്നതായി കണ്ടെത്തി. രണ്ട് തവണ പാകിസ്താനിലേക്ക് പോയതിന്റെ വിവരങ്ങളും ലഭിച്ചു.
അതേസമയം എനിക്ക് ഒരു ഖേദവുമില്ല, താൻ എന്തെങ്കിലും തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല, ചെയ്തത് ന്യായമാണെന്നാണ് താൻ കരുതുന്നതെന്നും അവർ ചോദ്യം ചെയ്യലിനിടയിൽ മൊഴിനൽകിയെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: