ഇസ്ലാമാബാദ് : പാകിസ്ഥാനിലേക്കുള്ള നദികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി അഫ്ഗാനിസ്ഥാനും പുതിയ അണക്കെട്ടുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് . പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിൽ ഇന്ത്യ നടത്തിവരുന്ന അണക്കെട്ട് പദ്ധതികളുടെ തുടർച്ചയായാണ് ഈ നീക്കം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ബലൂച് എഴുത്തുകാരൻ മിർ യാബ് ബലൂച്ച് പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത് . “ഇത് നാപാകിസ്ഥാന്റെ അവസാനത്തിന്റെ തുടക്കമാണ്. ഭാരതത്തിന് ശേഷം, ഇപ്പോൾ നാപാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയാൻ അഫ്ഗാനിസ്ഥാൻ അണക്കെട്ടുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്.” മിർ യാബ് ബലൂച്ച് പറയുന്നു.
ജലസ്രോതസ്സുകളെച്ചൊല്ലി മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പുതിയ നീക്കം . താലിബാൻ ജനറൽ മുബിൻ കുനാർ മേഖലയിൽ സന്ദർശിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. . പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം നിലനിർത്താൻ ഒന്നിലധികം അണക്കെട്ടുകൾ നിർമ്മിക്കാനും അദ്ദേഹം കാബൂൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
“ഈ വെള്ളം നമ്മുടെ രക്തമാണ്, നമ്മുടെ രക്തം ഞരമ്പുകളിൽ നിന്ന് ഒഴുകാൻ അനുവദിക്കരുത്, നമ്മുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നമ്മുടെ വെള്ളം നിർത്തണം, നമ്മുടെ കൃഷി കൂടുതൽ ശക്തമാക്കാനും കഴിയും” ജനറൽ മുബിൻ പറഞ്ഞു.കാബൂൾ നദിയുടെ പോഷകനദിയായ കുനാർ നദി, അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്നതാണ് . കൂടാതെ താഴ്ന്ന പ്രദേശങ്ങളിലെ കാർഷിക മേഖലകൾക്കുള്ള ഒരു പ്രധാന ജലസ്രോതസ്സായി ഇത് കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: