India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

Published by

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് . ഇത്തരത്തിൽ 142 കോടി രൂപ ലാഭം ഗാന്ധി കുടുംബം നേടിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി കോടതിയെ അറിയിച്ചു.

2023 നവംബറിൽ കേസുമായി ബന്ധപ്പെട്ട 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പ്രതികൾ “കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച വരുമാനം ആസ്വദിക്കുകയായിരുന്നു” എന്ന് ഇഡിക്കുവേണ്ടി വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.

കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച സ്വത്തുക്കൾ മാത്രമല്ല, ആ വരുമാനവുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ പ്രവൃത്തികളിലൂടെ നേടിയതും കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ച വരുമാനത്തിൽ ഉൾപ്പെടുന്നുവെന്ന് ഇഡിയുടെ പ്രത്യേക അഭിഭാഷകനായ സോഹെബ് ഹൊസൈൻ പറഞ്ഞു.സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് യംഗ് ഇന്ത്യയുടെ 76% സ്വന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) 50 ലക്ഷം രൂപ നൽകിയതിലൂടെ യംഗ് ഇന്ത്യൻ 90.25 കോടി രൂപയുടെ ആസ്തികൾക്ക് മേൽ നിയന്ത്രണം നേടിയെന്നും സോഹെബ് ഹൊസൈൻ പറഞ്ഞു.അതേസമയം, പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ ജഡ്ജി ഇഡിയ്‌ക്ക് നിർദേശം നൽകി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by