India

ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടവരിൽ മുതിർന്ന നേതാവ് നമ്പാല കേശവറാവു എന്ന ബസവരാജും

Published by

ഛത്തീസ്ഗഡ്: നാരായണ്‍പൂര്‍ ജില്ലയില്‍ 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. കൊല്ലപ്പെട്ടവരിൽ ആന്ധ്രാപ്രദേശ് സെക്രട്ടറി നമ്പാല കേശവറാവു എന്ന ബസവരാജും (67) ഉൾപ്പെടുന്നു.

നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ്. മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ജവാന്മാർ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ.

നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിലെ അംഗങ്ങളാണ് അബുജ്മദ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ടാലു കുന്നിന് (കെജിഎച്ച്) സമീപം മാവോയിസ്റ്റ് സാന്നിധ്യം നേരിടാന്‍ സുരക്ഷാ സേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍.

21 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍, സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും (സിആര്‍പിഎഫ്) സംസ്ഥാന പോലീസും 1.72 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച 31 മാവോയിസ്റ്റുകളെ വധിച്ചു. 214 മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബങ്കറുകളും നശിപ്പിക്കപ്പെട്ടു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍, ബിജിഎല്‍ ഷെല്ലുകള്‍, ഡിറ്റണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു, ഏകദേശം 12,000 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by