ന്യൂദല്‍ഹി: ഒരിയ്‌ക്കലും ഒരു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് ഈ ഘട്ടത്തില്‍ ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരക്കെ അമര്‍ഷം ഉയരുന്നു. ഇത് രാഹുല്‍ ഗാന്ധിയാണോ അതോ അസിം മുനീര്‍ ഗാന്ധിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും ഈ ചിത്രം പങ്ക് വെച്ച് രാഹുല്‍ ഗാന്ധിക്ക് പാക് അജണ്ടയാണ് ഉള്ളതെന്ന വിമര്‍ശനവുമായി രംഗത്ത് വന്നു.
രാഹുല്‍ ഗാന്ധി രണ്ട് ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം പ്രധാനമായും ഉയര്‍ത്തിയത്. ഒന്ന്, എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ച് വീഴ്‌ത്തി? എന്നതാണ് രാഹുല്‍ ഗാന്ധി കോപത്തോടെ ചോദിച്ച ഒരു ചോദ്യം. രണ്ടാമത്തേത് ഒരു ആരോപണമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മുന്‍പ് വിദേശകാര്യമന്ത്രി ജയശങ്കര്‍ പാകിസ്ഥാന് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും അത് കാരണം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് മുന്‍പേ ഹഫീസ് സയിദ് ഉള്‍പ്പെടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു എന്നമുള്ള ആരോപണം. അതായത് ജയശങ്കര്‍ ഒരു ചാരനാണ് എന്നാണ് രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിച്ചത്.
ഇതിന് പിന്നാലെ സോണിയാഗാന്ധിയുടെ അനുയായികളായ പവന്‍ ഖേരയും ജയറാം രമേഷും രാഹുല്‍ ഗാന്ധിയുടെ അതേ ആരോപണം ആവര്‍ത്തിച്ചു. ഒരു പാകിസ്ഥാനി ചോദിക്കേണ്ട ചോദ്യമാണ് രാഹുല്‍ ഗാന്ധി ചോദിച്ചത് എന്ന വിമര്‍ശനം ഇതോടെ രാഹുല്‍ ഗാന്ധിക്ക് നേരെ ഉയരുകയാണ്. മാത്രമല്ല, പാകിസ്ഥാന്‍ പട്ടാളമേധാവിയായ അസിം മുനീര്‍ ചോദിക്കേണ്ട ചോദ്യങ്ങളാണ രാഹുല്‍ ഗാന്ധി ചോദിച്ചത് എന്നും ഇദ്ദേഹം രാഹുല്‍ ഗാന്ധിയല്ല, അസിം മുനീര്‍ ഗാന്ധിയാണെന്നുമുള്ള ആരോപണവും ഉയരുകയാണ്. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മുഖവും അസിം മുനീറിന്റെ മുഖവും ചേര്‍ത്ത് വെച്ചുള്ള ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതുവരെ മോദി സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂറിനെയും അനുകൂലിച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് ശശി തരൂര്‍ മോദി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ച് സംസാരിക്കാന്‍ പോകുന്നു എന്ന തീരുമാനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മലക്കം മറിഞ്ഞ് ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: