തിരുവനന്തപുരം:ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി.പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്പന്‍ഡ് ചെയ്തതിന് പുറമെ എ.എസ്.ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്യും. എസ്‌ഐക്ക് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി വീഴ്ച സംഭവിച്ചെന്നാണ് അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കള്ള പരാതി നല്‍കാനുളള സാഹചര്യം പരിശോധിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. സ്വര്‍ണം മോഷ്ടിച്ചെന്ന കളള പരാതി നല്‍കിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നല്‍കുമെന്ന് മാനസിക പീഡനത്തിനിരയായ ബിന്ദു പറഞ്ഞു.
സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് വീട്ടുജോലിക്കാരിയായ ദളിത് യുവതി ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി.കുടിവെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞെന്നും യുവതി ആരോപിച്ചു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ രണ്ട് പേരെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.സ്വര്‍ണമാല പിന്നീട് പരാതി നല്‍കിയ വീട്ടുടമയുടെ വീട്ടില്‍ നിന്നു തന്നെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: