ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ . തട്ടിക്കൂട്ട് യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഖാർഗെയുടെ പ്രസ്താവന . വിനോദ സഞ്ചാരികൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്താനായില്ലെന്നും ഖാർഗെ പറഞ്ഞു.
ഇപ്പോൾ ഇവിടെയും അവിടെയും നടന്ന ഈ ഛുത്പുത് യുദ്ധങ്ങളിൽ പാകിസ്ഥാൻ എല്ലാ തലങ്ങളിലും ഇന്ത്യയെ കുറച്ചു കാണുകയാണ് . പ്രത്യേകിച്ച് ചൈനയുടെ മൗന പിന്തുണയോടെ .
പ്രധാനമന്ത്രി ഒരു പ്രതിനിധി സംഘത്തെ അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ചു, പക്ഷേ അദ്ദേഹം ഞങ്ങളോട് ആലോചിച്ചില്ല. എന്നിട്ടും, ദേശീയ താൽപ്പര്യം മുൻനിർത്തി ഞങ്ങൾ എതിർത്തില്ല. ഞങ്ങളുടെ പ്രതിനിധികൾ ഇപ്പോൾ വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയാണ്. രാഷ്‌ട്രീയ പോയിന്റുകൾ നേടുകയല്ല, രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന ‘ എന്നും ഖാർഗെ പറഞ്ഞു .
അതേസമയം ഖാർഗെയുടെ പരാമർശത്തെ വിമർശിച്ച് ബിജെപി എംപി സംബിത് പത്ര, രംഗത്തെത്തി .
“ഓപ്പറേഷൻ സിന്ദൂർ ഒരു ചെറിയ യുദ്ധമാണെന്ന് ഖാർഗെ ജി പറയുന്നു. നമ്മുടെ സായുധ സേന പാകിസ്ഥാനിൽ പ്രവേശിച്ച് ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും നൂറിലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നും രാഹുൽ ഗാന്ധിക്കും ഖാർഗെ ജിക്കും മനസ്സിലാകുന്നില്ലേ? പാകിസ്ഥാന്റെ തിരിച്ചടിക്ക് ശേഷം അവരുടെ 11 വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു, ഇന്ന് പാകിസ്ഥാൻ വേദന കൊണ്ട് കരയുകയാണ്. ഓപ്പറേഷൻ സിന്ദൂർ ഒരു ചെറിയ യുദ്ധമായിരുന്നുവെന്ന് നിങ്ങൾ പറയുന്നു. ഇത് രാജ്യത്തെയും സായുധ സേനയുടെ ധീരതയെയും വഞ്ചിക്കലാണ്,” സംബിത് പത്ര, പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: