ന്യൂദൽഹി : സുതാര്യത, ഉത്തരവാദിത്തം, പൊതുതാൽപ്പര്യം എന്നിവ മുൻ നിർത്തി വളരെ സമയോചിതവും അനിവാര്യവുമായ നടപടിയാണ് 2025 ലെ വഖഫ് (ഭേദഗതി) നിയമമെന്ന് മുസ്ലീം ബുദ്ധിജീവികളുടെ സംഘടനയായ ‘ഭാരത് ഫസ്റ്റ്’ . വളരെക്കാലമായി ദുരുപയോഗം, കേസുകൾ, ക്രമക്കേടുകൾ എന്നിവ നേരിടുന്ന ഇന്ത്യയിലെ വഖഫ് സ്വത്തുക്കളായ പള്ളികൾ, ശ്മശാനങ്ങൾ, മദ്രസകൾ, ദർഗകൾ, സാമൂഹിക ക്ഷേമത്തിനായി സംഭാവന ചെയ്യുന്ന സ്ഥാവര സ്വത്തുക്കൾ എന്നിവയുടെ നടത്തിപ്പിന് ഒരു വ്യവസ്ഥാപിത പരിഹാരം ബിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ചില മുസ്ലീം നേതാക്കൾ, സമുദായത്തിന്റെ നേതാക്കളാകാനുള്ള ശ്രമത്തിൽ, സർക്കാർ വഖഫ് ഭൂമി പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഈ ബില്ലിൽ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംഘടന നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബോർഡ് അംഗീകരിച്ചാൽ മാത്രമേ ഏതെങ്കിലും വഖഫ് സ്വത്ത് ഏറ്റെടുക്കാൻ കഴിയൂ എന്നും വിപണി നിരക്കിൽ മുഴുവൻ വിലയും വഖഫ് വികസന ഫണ്ടിൽ നിക്ഷേപിക്കണമെന്നും സെക്ഷൻ 91-ബി വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു. ഉടമസ്ഥാവകാശം സംസ്ഥാനത്തിന് കൈമാറില്ല. ഈ ബില്ല് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന ആരോപണങ്ങളും ഭാരത് ഫസ്റ്റ് നാഷണൽ കൺവീനറും അഭിഭാഷകനുമായ ഷിറാസ് ഖുറേഷി എന്നിവർ സമ്മേളനത്തിൽ നിരസിച്ചു
ഈ ബില്ല് മുസ്ലീം സ്വത്വത്തിന് ഭീഷണിയാണെന്ന ആരോപണങ്ങൾ പരിഹാസ്യമാണെന്നും അവർ പറഞ്ഞു . തുർക്കി, മലേഷ്യ, ഗൾഫ് രാജ്യങ്ങളിലെ ഔഖാഫ് മോഡലിലും ഓൺലൈൻ രജിസ്റ്ററിലും, സാമൂഹിക-ക്ഷേമ ക്വാട്ടയിലും സമാനമായ വ്യവസ്ഥകൾ ഉണ്ടെന്നും അവിടെ മുസ്ലീം സ്വത്വത്തിന് ഒരു ഭീഷണിയും ഇല്ലാതിരുന്നപ്പോൾ ഇവിടെ അത് എങ്ങനെ സംഭവിക്കുമെന്നും അവർ ചോദിച്ചു.ചില ആളുകൾ ഈ ബില്ലിനെതിരെ വികാരങ്ങൾ ഉണർത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നു
മുസ്ലീം സമൂഹം മാത്രമല്ല, ഇന്ത്യയിലെ എല്ലാ പുരോഗമന പൗരന്മാരും ഇതിനെ പിന്തുണയ്‌ക്കണം.മുഴുവൻ മുസ്ലീം സമൂഹവും വഖഫ് ഭേദഗതിയെ എതിർക്കുന്നില്ലെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: