ആലുവ : കഞ്ചാവും , നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥനതൊഴിലാളികൾ പോലീസ് പിടിയിൽ. അസം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൾ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും
ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടം ജംഗ്ഷന് സമീപം വാടകക്ക് താമസിക്കുക്കുകയാണ് ഇവർ. ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയിൽ ലഭിക്കുന്ന കഞ്ചാവ് കൂടിയ അളവിൽ കൊണ്ടുവന്ന് സംസ്ഥാനത്ത് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികൾ
ഇവർ നേരത്തെയും ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവർ ഉൾപ്പെട്ട മയക്കുമരുന്ന് ശ്യംഖലയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, സബ്’ ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: