എറണാകുളം : തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ മൂന്ന് വയസുകാരി കല്യാണിക്കായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയെ മൂഴിക്കുളത്ത് ഉപേക്ഷിച്ചതായി അമ്മ പൊലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഈ ഭാഗത്ത് തെരച്ചില്‍ നടത്തുകയാണ്.
മൂഴിക്കുളത്ത് പുഴയിലും പാലത്തിനടിയിലും രാത്രി വൈകിയും തെരച്ചില്‍ നടത്തുകയാണ്. സ്‌കൂബ ടീം എത്തുമെന്നാണറിവ്. ഡി വൈ എസ് പി , റോജി എം ജോണ്‍ എം എല്‍ എ എന്നിവര്‍ സ്ഥലത്തെത്തി.
മഴ ശക്തമായി പെയ്യുന്നുണ്ട്. ആഴമുളള പുഴയാണ്. അഗ്നിശമന സേനയും തെരച്ചിലില്‍ പങ്കെടുക്കുന്നു. പ്രദേശത്ത് നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.
അമ്മ പര്‌സപര വിരുദ്ധ മൊഴിയാണ് നല്‍കുന്നത്. ഇവര്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്നും പറയുന്നുണ്ട്.
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കൊണ്ട് മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: