എറണാകുളം : ഇടകൊച്ചി ക്രിക്കറ്റ് ടര്‍ഫില്‍ കളി കഴിഞ്ഞ് കൂട്ടയടി. മുപ്പതോളം വരുന്ന സംഘം അഞ്ച് പേരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.ഇവര്‍ക്ക് സാരമായി പരിക്കേറ്റു.
മട്ടാഞ്ചേരിയില്‍ നിന്നുള്ള കളിക്കാരെയാണ് ആക്രമിച്ചത്. നേരത്തെ മട്ടാഞ്ചേരിയില്‍ നിന്നുള്ള കളിക്കാരുമായി തര്‍ക്കം നിലവിലുണ്ട്.
പഴയ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് സംഘം ഓടിച്ചിട്ട് തല്ലിയത്. തലയ്‌ക്ക് പൊട്ടല്‍ ഉളളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: